ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇടതു പക്ഷമാണ് ലോകത്തിനു മാതൃക:കെ കെ ശൈലജ.The Left is the model for the world: KK Shailaja

പുനലൂർ:വികസന പ്രവർത്തനങ്ങൾക്ക് കേരളം ആണ് മാതൃക ആ മാതൃക സൃഷ്ടിച്ചത് ഇടതുപക്ഷ ഗവണ്മെന്റ് ആണ് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു.
 പുനലൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി പി എസ് സുപാലിന്റെ വിജയത്തിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
 കഴിഞ്ഞ അഞ്ചു വർഷ ക്കാലം കേരളത്തിൽ വലിയ വികസനപ്രവർത്തനങ്ങളാണ് ഇടതുപക്ഷം പൂർത്തിയാക്കിയത്. യുഡിഎഫ് ഗവൺമെന്റ് കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണം ആക്കി മാറ്റിയ  ആരോഗ്യ സംവിധാനത്തെ ഇടതു ഗവൺമെന്റ് ലോകത്തിനു തന്നെ മാതൃകയായ തരത്തിലേക്ക് മാറ്റി. മെച്ചപ്പെട്ട ആശുപത്രി സമുച്ചയം, ആരോഗ്യ സംവിധാനം ഉൾപ്പെടെ അത്യാധുനിക സംവിധാനത്തിലേക്ക് ആരോഗ്യമേഖലയെ മാറ്റി. ഇടതുപക്ഷ ജനാധിപത്യ മുന്നണി വികസനനേട്ടങ്ങൾ എണ്ണി പറഞ്ഞു കൊണ്ടാണ് ജനങ്ങളെ സമീപിക്കുന്നത്. യുഡിഎഫ് കാലത്ത് അവഗണനയുടെ പാതയിലായിരുന്ന പാരിപ്പള്ളി മെഡിക്കൽ കോളേജി ന് 1000 കോടിയിലധികം രൂപയാണ് അനുവദിച്ചു മെഡിക്കൽ കോളേജിലെ മുഴുവൻ സംവിധാനത്തിലേക്ക് എത്തിച്ചു. ആശുപത്രി കോവിഡ് കാലത്ത് കൊല്ലം ജില്ലയിലെ ജനങ്ങൾക്ക് ഉപകാരപ്രദമായി, അതോടൊപ്പം തന്നെ കൊല്ലം ജില്ലയിലെ ജനങ്ങൾക്ക് മെഡിക്കൽ കോളേജ് എന്ന ആവശ്യവും സാധ്യമായി.പി എസ് സുപാൽ ലിനു മുൻവർഷം ഇടതുമുന്നണിക്ക് ലഭിച്ചതിനേക്കാൾ ബഹുഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും മന്ത്രി പറഞ്ഞു  . അഡ്വക്കേറ്റ് കെ രാജു മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ബാബു പണിക്കർ അധ്യക്ഷത വഹിച്ചു.
 എം സലിം, സി അജയപ്രസാദ്,
 എസ് ബിജു,കെ രാധാകൃഷ്ണൻ,  എം എ രാജഗോപാൽ, വിപി ഉണ്ണികൃഷ്ണൻ,  കെ രാജശേഖരൻ,  ജോബോയ് പെരേര എസ് എം ഷെരീഫ്, ജലീൽ തുടങ്ങിയ ഇടതു  നേതാക്കന്മാർ പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.