ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പുനലൂര്‍ പേപ്പര്‍മില്ലിനു സമീപമുള്ള ടാര്‍ മിക്സിംഗ് പ്ലാന്റിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു.Locals protest against the tar mixing plant near the Punalur paper mill in Kollam.

കൊല്ലം പുനലൂര്‍ പേപ്പര്‍മില്ലിനു സമീപമുള്ള ടാര്‍ മിക്സിംഗ് പ്ലാന്റിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു.ജനങ്ങളെ രോഗികള്‍ ആക്കുന്നതായി പരാതി.

മുനിസിപ്പല്‍ ലൈസന്‍സ്‌ ഉപയോഗിച്ച് പഞ്ചായത്തില്‍ നിയമ വിരുദ്ധമായാണ് പ്ലാന്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണം.

പ്ലാന്റിനെതിരെ ആക്ഷന്‍ കൌണ്‍സില്‍ രൂപികരിക്കുവാനുള്ള പ്രാരംഭ നടപടികളുമായി പ്രദേശവാസികളും ജനപ്രതിനിധികളും.

ടാര്‍ മിക്സിംഗ് പ്ലാന്റില്‍ നിന്നുള്ള പൊടിപടലവും ടാറിന്റെ ഗന്ധവും ശ്വസിച്ചു പ്രദേശവാസികള്‍ രോഗികളായി തീരുന്നു എന്നും പൊടിപടലം മൂലം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ആണെന്നും,തുണികള്‍ കഴുകി പുറത്ത് ഉണങ്ങാന്‍ ഇടാന്‍ പറ്റാത്ത അവസ്ഥ ആണെന്നും, കിണറില്‍ പാറപ്പൊടി ഇറങ്ങി മലിനമാകുന്നതായും പ്രദേശവാസികളായ വീട്ടമ്മമാര്‍ പറയുന്നു.

രണ്ട് വര്‍ഷമായി തങ്ങള്‍ ദുരിതം അനുഭവിക്കുന്നതായും ഇതിന് പരിഹാരം കാണുവാന്‍ പ്രദേശവാസികള്‍ എട്ടാം വാര്‍ഡ്‌ മെമ്പര്‍ സാഗര്‍ ഷിബുവിനെയും,ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ അഡ്വ: നസീറിനെയും സമീപിക്കുകയും ഇവരുടെ അന്വേഷണത്തില്‍ മുനിസിപ്പല്‍ ലൈസന്‍സ്‌ ഉപയോഗിച്ച് പഞ്ചായത്തില്‍ നിയമ വിരുദ്ധമായാണ് പ്ലാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇവര്‍ കണ്ടെത്തിയതായി പറയുന്നു.തുടര്‍ന്ന് വിളക്കുടി പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ പ്ലാനറ്റ്‌ പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയില്ല എന്ന് അവര്‍ അറിയിച്ചു.തുടര്‍ന്ന് അനധികൃതമായി പ്രവര്‍ത്തിക്കുന്നപ്ലാന്റ് അടച്ചു പൂട്ടാന്‍ വിളക്കുടി പഞ്ചായത്ത് നോട്ടീസ്‌ നല്‍കി.

തുടര്‍ന്ന് പ്രദേശ വാസികള്‍ ഹൈക്കോടതിയെ സമീപിക്കുകയും പ്ലാന്റ് പ്രവര്‍ത്തിക്കാതെ ഇരിക്കുവാന്‍ സ്റ്റേ ഓര്‍ഡര്‍ വാങ്ങി.എന്നാല്‍ പ്ലാന്റ് ഉടമ വ്യാജ രേഖ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ചു പ്രവര്‍ത്തനാനുമതി വാങ്ങിയതായി എട്ടാം വാര്‍ഡ്‌ മെമ്പര്‍ സാഗര്‍ ഷിബുവും,ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ അഡ്വ: നസീറും പറയുന്നു.

പ്രദേശവാസിയായ അബ്ദുള്‍സലാമിന്റെ മകള്‍ ടാര്‍ ഉരുക്കുമ്പോള്‍ ഉള്ള വിഷപ്പുക ശ്വസിച്ചു ഗുരുതര അസുഖമായി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.തുടര്‍ന്ന് പ്രദേശവാസികള്‍ ഏകദേശം മുന്നൂറ് പേര്‍ ഒപ്പിട്ട പരാതിയുമായി അധികാരികളെ സമീപിച്ചിരിക്കുകയാണ്.

തുടര്‍ന്ന് പ്രദേശവാസികള്‍ എട്ടാം വാര്‍ഡ്‌ മെമ്പര്‍ സാഗര്‍ ശിബുവിനെയും,ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ അഡ്വ: നസീറിന്റെയും നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്ത് വരികയും ടാര്‍ മിക്സിംഗ് പ്ലാന്റ് ഒരുകാരണവശാലും പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കില്ല എന്നറിയിക്കുകയും ചെയ്തു. 

തുടര്‍ന്ന് പുനലൂര്‍ പോലീസ്‌ സബ് ഇന്‍സ്പെക്റ്റര്‍ മിഥുന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ്‌ സംഘം സമരക്കാരെ ശാന്തരാക്കുകയും പ്ലാന്റ് ഉടമയെയും സമരക്കരെയും ചര്‍ച്ചക്ക്‌ വിളിക്കുകയും ചെയ്തു.


 

 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.