ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പുനലൂര്‍ ടിബി ജംഗ്ഷനില്‍ ഇന്നലെ രാത്രിയില്‍ ഉണ്ടായ വാഹനാപകടം ഒരാള്‍ മരിച്ചു.One person was killed in a road accident at Punalur TB junction in Kollam last night.

കൊല്ലം പുനലൂര്‍ ടിബി ജംഗ്ഷനില്‍ ഇന്നലെ രാത്രിയില്‍ ഉണ്ടായ വാഹനാപകടം ഒരാള്‍ മരിച്ചു.

പുനലൂര്‍ നിന്നും തെങ്കാശിയിലേക്ക് പോകുകയായിരുന്ന ട്രെയിലര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരവൂര്‍ മലപ്പുറം വീട്ടില്‍ 55 വയസുള്ള ജഹാംഗീര്‍ തല്‍ക്ഷണം മരിച്ചു.

തെങ്കാശി കടയനെല്ലൂര്‍ ചുടലമാടന്‍ തെരുവില്‍ 9/345/1 ല്‍ താമസക്കാരനായ മാരിമുത്തു ഓടിച്ച കടയനെല്ലൂര്‍ ശ്രീ സായി ബാബ ട്രാന്‍സ്പോര്‍ട്ട്‌ ഉടമസ്ഥതയിലുള്ള  TN 88 A 6958 ലോറി തട്ടിയാണ്  ബൈക്ക്‌ യാത്രികന്‍ മരിച്ചത്.

അപകടം ഉണ്ടായിട്ട് നിര്‍ത്താതെ പോയ ലോറി ഇടമണ്‍ 34 ല്‍ വെച്ച് ഹൈവേ പോലീസ്‌ പിന്തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തു.അപകടം ഉണ്ടായത് അറിഞ്ഞില്ല എന്നും അതിനാലാണ് ലോറി നിര്‍ത്താഞ്ഞത് എന്നും ഡ്രൈവര്‍ മാരിമുത്തു പുനലൂര്‍ പോലീസിന് മൊഴി നല്‍കി.

അപകടം നടന്ന ഉടന്‍ തന്നെ ജഹാംഗീറിനെ പുനലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.  

പുനലൂര്‍ പോലീസ്‌ മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.തുടര്‍ന്ന് ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

പുനലൂര്‍ സി.ഐ രാഘേഷ്‌, ഹൈവേ പോലീസ്‌ എസ്.ഐ ഇഖ്‌ബാല്‍,നന്ദകൃഷ്ണ നാഥ്‌ ജെ.എസ്.ഐ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ന്യൂസ്‌ ബ്യുറോ പുനലൂര്‍  

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.