ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മയക്കുമരുന്ന് കേസിലെ മുഖ്യകണ്ണി പോലീസ്‌ പിടിയില്‍.Police nab drug lord

കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കേസിലെ മുഖ്യകണ്ണിയും രണ്ടാം പ്രതിയുമായ കൊല്ലം വടക്കേവിള വെസ്റ്റ് സ്റ്റാർഹൗസിൽ അബ്ദുൾ അസീസ് മകൻ 23 കാരനായ അൻസൽ റഹ്മാൻ ആണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. 

ഇയാളുടെ കൂട്ടുപ്രതി കൊല്ലം ഉളിയക്കോവിൽ സ്വദേശി ദിനനായകൻ ദീപുവിനെ നേരത്തെ പോലീസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

വിവരമറിഞ്ഞ അൻസൽ റഹ്മാൻ ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ കഴിഞ്ഞ വരവേ തൃശൂരിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. 

എറണാകുളത്ത് കാക്കനാട് ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന MDMA ഇനത്തിൽപെട്ട മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു. കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കൊല്ലം അസിസ്റ്റൻറ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ തൃശൂർ സിറ്റി പോലീസിന്റെ സഹായത്താൽ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാഫി.ബി.എം, എസ്.ഐ. മാരായ ദിൽജിത്ത്.എസ്.എസ്, രാജ്മോഹൻ.എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രിജേഷ്, രജ്ഞിത്ത്, അൻഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.