കൊല്ലം പുനലൂർ അഷ്ടമംഗലം ശ്രീ മഹാവിഷ്ണു ശ്രീദേവി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം നടന്നു.
ആയിരക്കണക്കിന് ഭക്തജനങ്ങൾ ആയിരുന്നു മുൻകാലങ്ങളിൽ ക്ഷേത്രത്തിൽ പൊങ്കാല ഇട്ടിരുന്നത് എന്നാൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം തിരുവതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് കൊണ്ട് ഇക്കുറി ഭണ്ഡാര അടുപ്പിൽ മാത്രം പൊങ്കാലയിട്ടു ക്ഷേത്രാചാര ചടങ്ങുകൾ നടത്തി.ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി എന്തി സന്തോഷ് പോറ്റി മുഖ്യ കാർമികത്വം വഹിച്ചു.
ക്ഷേത്രം ഉപദേശക സമിതി യുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് അഷ്ടമംഗലം ഗ്രൂപ്പിനെയും നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.ഉപദേശക സമിതി പ്രസിഡൻറ് വി ആർ രമേശ്,
സെക്രട്ടറി K മുരുകൻ കേരളൻകാവ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനലൂർ ഗ്രൂപ്പ് അസിസ്റ്റൻറ് കമ്മീഷണർ ജയപ്രകാശ്, ബ് ഗ്രൂപ്പ് ഓഫീസർ വിജേഷ്, ഉപദേശക സമിതി അംഗങ്ങളായ മനോജ് അഷ്ടമംഗലം,വിഷ്ണു അഷ്ടമംഗലം,ജയകുമാർ ഇടക്കുന്ന്,അനൂപ് എരിച്ചക്കൽ എന്നിവരും വിഷ്ണു ക്ഷേത്രം മേൽശാന്തി സുബ്രഹ്മണ്യൻ പോറ്റി, അനൂപ്, ശ്രീ കുമാർ എന്നിവരും പൊങ്കാലക്ക് നേതൃത്വം നൽകി നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ സംബന്ധിച്ചിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ