നൂറുകണക്കിന് വരുന്ന സിപിഐ പ്രവർത്തകരും നേതാക്കന്മാരും ആണ് പാർട്ടി നേതാക്കന്മാരുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ആയി റോഡിലിറങ്ങിയത് മുസ്തഫക്ക് സീറ്റു നല്കാതെ ചിഞ്ചു റാണിക്കാണ് പാർട്ടി സീറ്റ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ സംസ്ഥാന നേതൃത്വം കെട്ടിയിറക്കുന്ന സ്ഥാനാർത്ഥിയെ തങ്ങൾ പിന്തുണയ്ക്കില്ലെന്നും മുസ്തഫക്ക് സീറ്റ് കൊടുത്തില്ലെങ്കിൽ പാർട്ടി നേതാക്കൻമാർക്ക് ബാലറ്റിലൂടെ മറുപടി നൽകുമെന്നും പ്രതിഷേധത്തിൽ മുദ്രാവാക്യം വിളികൾ മുഴങ്ങി.
മുൻ എംഎൽഎ മുല്ലക്കര രത്നാകരനെതിരെയും പ്രകടനത്തിൽ പ്രതിഷേധമിരമ്പി. അണികളുടെ വികാരം മനസ്സിലാക്കാതെ ഏതെങ്കിലും സ്ഥാനാർത്ഥിയെ ചടയമംഗലത്തു നിർത്തി വിജയിപ്പിക്കാമെന്ന് പാർട്ടി നേതാക്കൾക്ക് മോഹം ഉണ്ടെങ്കിൽ അത് ചടയമംഗലത്തിന്റെ മണ്ണിൽ വിലപ്പോവില്ല എന്നാണ് പ്രതിഷേധ പ്രകടനം നടത്തിയവർ പറയുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ