ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കല്ലടയാറ്റിൽ റബ്ബർ ഫാക്റ്ററിയിൽ നിന്നുള്ള രാസമാലിന്യം തള്ളിയ രണ്ട് പേരെ പുനലൂര്‍ പോലീസ്‌ കയ്യോടെ പിടികൂടി കേസെടുത്തു.Punalur police have arrested two persons for dumping chemical waste from a rubber factory in Kalladayar.

കല്ലടയാറ്റിൽ റബ്ബർ ഫാക്റ്ററിയിൽ നിന്നുള്ള രാസമാലിന്യം തള്ളിയ രണ്ട് പേരെ പുനലൂര്‍ പോലീസ്‌ കയ്യോടെ പിടികൂടി കേസെടുത്തു.

കൊല്ലം പുനലൂർ നെല്ലിപ്പള്ളി കല്ലടയാറ്റിൽ റബ്ബർ ഫാക്റ്ററിയിൽ നിന്നുള്ള അമോണിയയും ആസിഡും  ഉൾപ്പടെയുള്ള മാരകമായ രാസമാലിന്യം തള്ളാനെത്തിയ KL 40 6856 രജിസ്റ്റർ നമ്പറുള്ള ലോറിയുൾപ്പടെ 2 പേരെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു.

വാഹന ഡ്രൈവര്‍ സുധീര്‍,സഹായി ദിലീപ്‌ എന്നിവരെയാണ് പോലീസ്‌ പിടിയിലായത്.

ഇന്ന് വെളുപ്പിനെ ഏകദേശം രണ്ട്‌ മണിയോടെ ആയിരുന്നു സംഭവം.രാത്രി കാല പരിശോധനക്കിറങ്ങിയ പോലീസ് സംഘത്തിന് പുനലൂർ നെല്ലിപ്പള്ളി പമ്പിന്റെ എതിർവശത്തുള്ള വിജനമായ സ്ഥലത്ത് ആറിനോട് ചേർന്ന് സംശയകരമായ നിലയിൽ ടാങ്കർ ലോറി നിർത്തിയിട്ടിരിക്കുന്നത് വിവരം ലഭിച്ചു.

സംഭവ സ്ഥലത്തെത്തിയ പോലീസിനെ കണ്ട് ഡ്രൈവറും സഹായിയും രാത്രിയുടെ മറവില്‍ സമീപമുള്ള കാട്ടില്‍ കമഴ്ന്നു കിടന്ന് രക്ഷപ്പെടുവാൻ ശ്രമിച്ചു.

എന്നാൽ പോലീസ് ഇവരെ കണ്ടെത്തുകയും കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ലോറിയിൽ നിന്നും രാസമാലിന്യം തള്ളുകയാണെന്ന് മനസിലാക്കി.ഇവരെ ചോദ്യം ചെയ്തതില്‍ പല പ്രാവശ്യം മാലിന്യം ഈ പ്രദേശത്ത്‌ തള്ളിയതായി പറഞ്ഞു.

ഉടൻ തന്നെ രണ്ട് പേരെയും ലോറി ഉൾപ്പടെ കസ്റ്റഡിയിൽ എടുത്തു കേസെടുത്തു.

പുനലൂര്‍ തുമ്പോട് ഉള്ള സ്വകാര്യ റബ്ബര്‍ ഫാക്ടറിയുടെയും ഉടമയുടെയും പേര് പിടിയിലായവര്‍ വെളിപ്പെടുത്തിയതായി പോലീസ്‌ പറഞ്ഞു.എന്നാല്‍ ഫാക്റ്ററി ഏതാണെന്നും ഉടമ ആരാണെന്നും തുടര്‍ അന്വേഷണം നടക്കുന്നതിനാല്‍ പോലീസ്‌ വെളിപ്പെടുത്തിയില്ല.  

തുടര്‍ന്നും പരിശോധന ഉണ്ടാകും എന്നും കല്ലടയാറ്റില്‍ മാലിന്യം തള്ളുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകും എന്ന് പുനലൂര്‍ പോലീസ്‌ പറഞ്ഞു.

പുനലൂര്‍ ഉള്ള സ്വകാര്യ റബ്ബര്‍ ഫാക്ടറിയില്‍ നിന്നും സ്ഥിരമായി മാലിന്യം തള്ളുന്നത് പതിവായിരുന്നു എന്നും ഇത് നിരന്തര പരാതിക്ക് ഇടയാക്കി എങ്കിലും അധികാരികള്‍ രാഷ്ട്രീയ സ്വാധീനത്താല്‍ നടപടി എടുത്തില്ല.ഫാക്റ്ററി മലിന ജലം കിണറ്റില്‍ ഇറങ്ങിയതിനാല്‍ ജീവിതം ദുസ്സഖമായ പലരും കിട്ടിയ വിലക്ക് കിടക്കാടം വിറ്റിട്ട് പോയി എന്നും ഫാക്റ്ററി ഉടമ കേരള പൊല്ലുവേഷന്‍ കണ്ട്രോള്‍ മെമ്പറും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാവും ആണെന്നും അതിനാല്‍ തന്നെ ഒരു നടപടിയും ഉണ്ടാകില്ല എന്ന്  പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പ്രദേശവാസി പറഞ്ഞു.

പുനലൂർ കുടിവെള്ള പദ്ധതിയുടെ ഏകദേശം 100 മീറ്റർ അകലത്തിലും കൂടാതെ കുറച്ചു താഴെയുള്ള കുര്യോട്ടുമല കുടിവെള്ള പദ്ധതിയുടെയും നടുക്കാണ് മാരകമായ രാസ മാലിന്യം തള്ളിയത്.

ഈ ഭാഗത്ത് നിരന്തരമായി രാസമാലിന്യം രാത്രിയുടെ മറവിൽ തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.

പുനലൂര്‍ മുനിസിപ്പാലിറ്റിയും പിറവന്തൂർ,പത്തനാപുരം,പട്ടാഴി,വിളക്കുടി,തലവൂർ തുടങ്ങി നിരവധി പഞ്ചായത്തുകൾ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കല്ലടയാറിനെ ആണ്.

പുനലൂർ പോലീസ് എസ്‌.ഐ മിഥുൻ ജെ.എസ്,പുനലൂർ ജനമൈത്രി സി.ആർ.ഒ പി അനിൽ കുമാര്‍,ജെ.എസ്.ഐ നന്ദ കൃഷ്ണ നാഥ്  എന്നിവരടങ്ങുന്ന സംഘമാണ് ലോറിയും പ്രതികളെയും കസ്റ്റഡിയിൽ എടുത്തത്. Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.