ഇവരുടെ ദുരിത ജീവിതം കാണാൻ ആരും ഈ വഴി എത്താറില്ല എന്ന പരാതിയിലാണ് സുനാമി ഫ്ലാറ്റിലെ താമസക്കാര്‍.
ഇരവിപുരം സ്നേഹതീരം സുനാമി പുനരഥിവാസ ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് ആണ് ഈ ദുരവസ്ഥ.
സേഫ്ടി ടാങ്ക് മാലിന്യം നിറഞ്ഞ് പുറത്തേക്ക് ഒലിച്ച് ഇറങ്ങുന്ന അവസ്ഥയിലാണ് . ഇത് കാരണം ദുർഗന്ധം വിട്ടു മാറത്ത അവസ്ഥ ആയതോടെ ഇവിടുത്തുകാർക്ക് ഇത് ശ്വസിച്ച് ജീവിതം തള്ളി നീക്കേണ്ട ഗതികേടിലാണ്.
ഇവിടുത്തുകാരുടെ തീരാദുഖമായിരുന്നു ഇവിടുത്തെ മാലിന്യപ്രശ്നം . മാലിന്യം കൊണ്ട് കളയാൻ സ്ഥലം ഇല്ലാതിരുന്നതിനാൽ സമീപത്തെ കൊല്ലം തോട്ടിലേക്ക് നിക്ഷേപികുകയായിരുന്നു ഇവരുടെ രീതി .
എന്നാൽ ഏറെ നാളത്തെ ഇവരുടെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊല്ലം കോർപ്പറേഷൻ ഇവർക്ക് ആയി ഒരു അജൈവ മാലിന്യ ശേഖരണ യൂണിറ്റ് സ്ഥാപിച്ചു. എന്നാൽ ഇതിന്റെ പ്രവർത്തനം തുടങ്ങി ഒരാഴിച മാത്രം പിന്നിടുമ്പോൾ പുഴുക്കളെ കൊണ്ട് നിറഞ്ഞും ദുർഗ്ഗന്ധവും വമിക്കുകയാണ് ഈ യൂണിറ്റിൽ നിന്നും.
യൂണിറ്റിന് സമീപത്തായി ഇവിടെക്ക് കുടി വെള്ളം എടുക്കുന്ന കുഴൽ കിണറും സ്ഥിതി ചെയ്യുന്നതൊടെ അകെ അശങ്കയിൽ ആണ് ഇവർ.
ഇവിടെ സ്ഥാപിച്ചിരിക്കുന്ന യൂണിറ്റിൽ പുഴുക്കൾ വരാതിരിക്കാനും ദുർഗന്ധം വമിക്കാതിരിക്കാനും വേണ്ട ഒരു സംവിധാനങ്ങൾ ഒരുക്കാത്തതും മൂലം ആണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഫ്ലാറ്റിലുള്ളവര്‍ പറയുന്നു.
എത്രയും പെട്ടന്ന് തങ്ങളുടെ ഈ ദുരിത ജീവിതത്തിന് ഒരു അറുതി വരുത്തണമെന്ന് ആണ് താമസക്കാര്‍ അധികാരികളൊട് ആവശ്യപ്പെടുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ