ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂർ പേപ്പർ മില്ലിന്റെ ഭൂമി ബംഗാൾ സർക്കാർ കൈവശപ്പെടുത്തിയത് നിയമവിരുദ്ധമായാണെന്ന് സുപ്രിംകോടതി.The Supreme Court has ruled that the possession of the Punalur Paper Mill land by the Bengal government was illegal.

പുനലൂർ പേപ്പർ മില്ലിന്റെ ഭൂമി ബംഗാൾ സർക്കാർ കൈവശപ്പെടുത്തിയത് നിയമവിരുദ്ധമായാണെന്ന് സുപ്രിംകോടതി.
പുനലൂർ പേപ്പർ മില്ലിന്റെ ഭൂമി ബംഗാൾ സർക്കാർ കൈവശപ്പെടുത്തിയത് നിയമ വിരുദ്ധമായാണെന്ന് സുപ്രിംകോടതി.
ന്യുഡല്‍ഹി പുനലൂർ പേപ്പർ മില്ലിന്റെ ഭൂമി ബംഗാൾ സർക്കാർ കൈവശപ്പെടുത്തിയത് നിയമവിരുദ്ധമായാണെന്ന് സുപ്രിംകോടതി. പുനലൂർ പേപ്പർ മില്ലിന് നഷ്ടപരിഹാരം നൽകാനും നിർദേശമുണ്ട്. ജസ്റ്റിസ് ആർ. എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. റിട്ടയേർഡ് ജഡ്ജി സൗമിത്ര സെന്നിനെ ആർബിട്രേറ്ററായി നിയമിച്ചു.

1947 ലെ നിയമം അനുസരിച്ച് പുനലൂർ പേപ്പർ മില്ലിന്റെ 75,000 സ്‌ക്വയർ ഫീറ്റ് ഭൂമിയാണ് ബംഗാൾ സർക്കാർ ഏറ്റെടുത്തത്. 1973 ൽ 25 വർഷത്തേയ്ക്കാണ് ഭൂമി ഏറ്റെുത്തത്. 1998 ൽ ഭൂമി തിരികെ നൽകേണ്ടതായിരുന്നു. എന്നാൽ ഭൂമി വിട്ടു നൽകാൻ ബംഗാൾ സർക്കാർ തയ്യാറായില്ല. പകരം എമർജൻസി ലാൻഡ് അക്വിസിഷൻ വഴി ഭൂമി കണ്ടുകെട്ടുകയായിരുന്നു. 

ഇതിനെതിരെ പുനലൂർ പേപ്പർ മിൽ അധികൃതർ സിവിൽ കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചു. വിധി പുനലൂർ പേപ്പർ മില്ലിന് അനുകൂലമായിരുന്നുവെങ്കിലും പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുകയായിരുന്നു. ഇതിനെതിരെ പുനലൂർ പേപ്പർ മിൽ അധികൃതർ സുപ്രിംകോടതിയെ സമീപിച്ചു. 

അപ്പീൽ പരിഗണിച്ച സുപ്രിംകോടതി ബംഗാൾ സർക്കാരിന്റെ നടപടി നിയമ വിരുദ്ധമാണെന്ന് കണ്ടെത്തുകയായിരുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.