TRANSLATE YOUR OWN LANGUAGE

ദേശീയപാതയിൽ പരിശോധന കർശനമാക്കി തെന്മല പൊലീസ്. Thenmala police tighten check on NH

ദേശീയപാതയിൽ പരിശോധന കർശനമാക്കി തെന്മല പൊലീസ്. 

തെന്മല പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹന പരിശോധന കർശനമാക്കി പൊലീസ്. ആര്യങ്കാവ്,തെന്മല ജംഗ്ഷൻ, തെന്മല ഡാം ജംഗ്ഷൻ, ഉറുകുന്ന്, ഇടമൺ 34 തുടങ്ങിയ പ്രധാനപ്പെട്ട  സ്ഥലങ്ങളിലെല്ലാം തന്നെ പരിശോധന കർശനമാക്കിയിട്ടുണ്ട്. 

ദേശീയ പാതയിലും, ഡാം റോഡിലും  അപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ്  പോലീസ് വാഹനങ്ങളുടെ വേഗത കുറക്കുവാൻ  വേണ്ടി  തെന്മലയിൽ നിന്ന് ഡാമിലേക്ക് ഇറക്കമിറങ്ങി എത്തുന്ന ഭാഗങ്ങളിൽ  ബാരിക്കേഡുകൾ സ്ഥാപിച്ച്  നടപടി സ്വീകരിച്ചിരിക്കുന്നത്. 

ഇതിനോടൊപ്പം  തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്വീകരിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി മദ്യം കടത്തുന്നതും ആയുധം കടത്തുന്നതും ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് വാഹനങ്ങൾ കടത്തി വിടുന്നത്.

തെന്മല സർക്കിൾ ഇൻസ്‌പെക്ടർ വിശ്വംഭരൻ, സബ് ഇൻസ്‌പെക്ടർ ശാലു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.