ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുടിവെള്ള പദ്ധതികള്‍ ധാരാളം എന്നാല്‍ ജനത്തിന് കുടിക്കാന്‍ തുള്ളി വെള്ളമില്ല.There are many drinking water schemes but there is no drip water for the people to drink.

കുടിവെള്ള പദ്ധതികള്‍ ധാരാളം എന്നാല്‍ ജനത്തിന് കുടിക്കാന്‍ തുള്ളി വെള്ളമില്ല.

കൊല്ലം കുന്നിക്കോട്‌ ചേത്തടി പച്ചിലക്കുന്നില്‍ ജലവിഭവ വകുപ്പ് സ്ഥാപിച്ച 7.50 ലക്ഷം ലിറ്റര്‍ കപ്പാസിറ്റി ഉള്ള കുടിവെള്ള പദ്ധതി നോക്കു കുത്തിയായി.

അഞ്ച് കൊല്ലം മുമ്പ്‌ തറക്കല്ലിടുകയും ഏകദേശം ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിക്കുകയും ചെയ്ത കുടിവെള്ള പദ്ധതിയുടെ പ്രയോജനം മേലില,വിളക്കുടി,വെട്ടിക്കവല എന്നീ  മൂന്ന് പഞ്ചായത്തുകള്‍ക്ക് കുടി വെള്ളം എത്തിക്കുക എന്ന ലക്‌ഷ്യത്തോടെ ആയിരുന്നു.

പണി പൂര്‍ത്തീകരിച്ചു നാല് വര്‍ഷമായി എന്നാല്‍ ഇത് വരെയും പൈപ്പ്‌ ലൈന്‍ സ്ഥാപിക്കുകയോ മറ്റ് അനുബന്ധ ജോലികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്യാന്‍ ബന്ധപ്പെട്ട അധികാരികള്‍ തുനിഞ്ഞില്ല.

വിജനമായ ഈ പ്രദേശത്ത് രാത്രി കാലങ്ങളില്‍ മദ്യപാനവും മറ്റ് അനാശാസ്യപ്രവര്‍ത്തനത്തിനും വേണ്ടി ഇവിടെ സാമൂഹിക വിരുദ്ധന്മാരുടെ താവളമായി മാറിയിരിക്കുകയാണ്.

ആളുകള്‍ മദ്യപിച്ച ശേഷം തൊട്ടടുത്തുള്ള കുടിവെള്ള ടാങ്കിന്റെ തുറന്നു കിടക്കുന്ന സ്ഥലം വഴി ടാങ്കില്‍ ഇറങ്ങി കുളിക്കുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. 

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വാഹനത്തില്‍ ആളുകള്‍ കുടിവെള്ള ടാങ്കിന്റെ അടുത്തെതാതിരിക്കുവാന്‍ റോഡ്‌ അടച്ചിരിക്കുകയാണ് ജലവിഭവ വകുപ്പ്‌.

ടാങ്കിന്റെ അശാസ്ത്രീയ നിര്‍മ്മാണം മൂലം കൈവരികള്‍ തകര്‍ന്നു.മുകളിലേക്ക് കയറുന്ന പടികള്‍ പലയിടങ്ങളിലും പൊട്ടി.അങ്ങനെ ലക്ഷക്കണക്കിന് രൂപ മുടക്കിയ പദ്ധതി എങ്ങുമെത്താതെ തകര്‍ച്ചയില്‍ ആണ്.

മുമ്പ്‌ മേലില പഞ്ചായത്ത് കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്ന പദ്ധതി കൊണ്ട് വന്നു എങ്കിലും നാനൂറ് മീറ്റര്‍ കുഴിച്ചിട്ടും കുടിവെള്ളം കിട്ടാതെ പദ്ധതി പകുതി വഴിയില്‍ വെച്ച് ഉപേക്ഷിക്കേണ്ടി വന്നു.

ഇപ്പോള്‍ സ്വകാര്യ വ്യക്തികള്‍ ടാങ്കറില്‍ കൊണ്ടു വരുന്ന കുടിവെള്ളം ആയിരം ലിറ്ററിന് രണ്ടായിരം രൂപ നല്‍കേണ്ടി വരുന്നു. 

പച്ചിലക്കുന്നിന്റെ നാല് വശത്തും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഏകദേശം അഞ്ഞൂറ് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.ഇവര്‍ക്ക് കുടിവെള്ളം അന്യായ വില കൊടുത്ത് വാങ്ങേണ്ടി വരുന്നു.

പല പ്രാവശ്യം നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചു എങ്കിലും നിരാശ ആയിരുന്നു ഫലം.

കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കുകയും പ്രദേശത്ത് ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുകയും അങ്ങനെ  പ്രദേശവാസികളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണം എന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.


 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.