കൊല്ലം കുളത്തൂപ്പുഴ അറുപതു കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്സിനേഷനു വേണ്ടി രജിസ്ട്രേഷന് ആരംഭിച്ചതായി അറിയിപ്പു വന്നതോടെ ഓണ്‍ലൈന്‍ രജിസ്ട്രേഷനു ശ്രമിച്ചവര്‍ക്ക് വെബ് സൈറ്റിലെ തകരാര്‍ നിമിത്തം നടപടി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല.
മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചതായി ഫോണുകളില്‍ മെസേജ് വന്നുവെങ്കിലും വാക്സിനെടുക്കുന്നതിനുള്ള തീയതിയോ രജിസ്റ്റര്‍ നമ്പരോ ലഭിക്കാതെ ഏറെ വലഞ്ഞു. രാവിലെ മുതല്‍ വാക്സിനേഷനു വേണ്ടി പേര് രജിസ്റ്റര്‍ ചെയ്യാന്‍ പ്രായമായ നിരവധി പേരാണ് അക്ഷയ കേന്ദ്രങ്ങളിലെത്തിയത്.
എന്നാല്‍ കമ്പ്യൂട്ടര്‍ മുഖേനെ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ക്കും കിഴക്കന്‍ മേഖലയിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ വാക്സിനേഷന് തീയതിയോ ഷെഡ്യൂളോ കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല.
ഏറെ നേരം കാത്തു നിന്ന ശേഷം രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ലെന്ന് മനസ്സിലായതോടെയാണ് പലരും മടങ്ങി. എന്നാല്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കി വാക്സിന് സ്വീകരിക്കാനായി കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയവരും മതിയായ സംവിധാനമില്ലാത്തതിനാല്‍ ഏറെ വെട്ടിലായി.
പലരുടേയു രജിസ്ട്രേഷന് ആശുപത്രി അധികൃതരുടെ സൈറ്റിന് കിട്ടാത്തതാണ് ദുരിതമായത്. കൂടാതെ രാവിലെ എട്ടുമണിക്ക് എത്തിയവര്‍ക്ക് 11 മണിക്ക് മാത്രമാണ് ടോക്കന്‍ നല്കാന് അധികൃതര്‍ തയ്യാറായത് ഇത് ഏറെ നേരം ഒച്ചപ്പാടിനു ഇടയാക്കി.
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സമയത്ത് പ്രായമായവര്‍ വാക്സിനേഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യാനും മറ്റുള്ളവരുടെ സഹായം തേടിയെങ്കിലേ കഴിയുകയുള്ളൂ. എന്നാല്‍ ആദ്യം രജിസ്റ്റര്‍ ചെയ്തെങ്കിലേ സൌജന്യമായി വാക്സിന് ലഭിക്കുകയുള്ളൂവെന്ന ശ്രുതി പരന്നതോടെ മിക്കവരും ആദ്യ ദിനം തന്നെ പേര് രജിസ്റ്റര്‍ ചെയ്യാനും വാക്സിന് സ്വീകരിക്കാനും തിരക്ക് കൂട്ടുന്നത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാന്‍ കഴിയുന്നില്ലന്ന ആക്ഷേപത്തിനു ഇടയാക്കുന്നുമുണ്ട്.
ന്യൂസ് ബ്യുറോ കുളത്തൂപ്പുഴ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ