ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നിര്‍ധന ആദിവാസി കുടുബത്തിന് ജില്ല കലക്ടറുടെ നിര്‍ദേശാനുസരണം ഭൂമി മടക്കി കിട്ടാന്‍ വഴിയൊരുങ്ങി.The way was paved for the poor tribal family to get the land back as per the instructions of the District Collector.

പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഭൂമി മടക്കിനല്‍കാന്‍ കരാറുകാരന്‍ തയാറാകാതെ വന്നതോടെ ജീവിതമാർഗം വഴിമുട്ടിയ നിര്‍ധന ആദിവാസി കുടുബത്തിന് ജില്ല കലക്ടറുടെ നിര്‍ദേശാനുസരണം ഭൂമി മടക്കി കിട്ടാന്‍ വഴിയൊരുങ്ങി.

വില്ലുമല ആദിവാസി കോളനി മാമൂട്ടില്‍ വീട്ടില്‍ സിന്ധുവിനും കുടുംബത്തിനുമാണ് വര്‍ഷങ്ങളായി അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടുന്നത്.

സിന്ധുവി​െൻറയും ഭര്‍ത്താവ് മധുവി​െൻറയും പേരില്‍ കുടുംബ സ്വത്തായി കിട്ടിയ ഭൂമിക്ക് 2009ല്‍ വനാവകാശ നിയമപ്രകാരം സര്‍ക്കാര്‍ പട്ടയം അനുവദിച്ചു നല്‍കിയിരുന്നു. ഇതിൽ ഒരേക്കറോളം ഭൂമി ഭര്‍ത്താവ് സ്വകാര്യവ്യക്തിക്ക് പാട്ട കൃഷിക്ക് നല്‍കി. ഭര്‍ത്താവി​െൻറ മരണശേഷം രണ്ട്​ പെണ്‍കുട്ടികളുമായി മറ്റെങ്ങും പോകാനില്ലാത്ത സിന്ധു, കാലാവധി കഴിഞ്ഞതിനാല്‍ പാട്ടഭൂമി മടക്കി നൽകാൻ ആവശ്യപ്പെട്ടെങ്കിലും കരാറുകാരൻ വഴങ്ങിയില്ല.

ഇതോടെ ഭൂമിയുടെ ഒരു ഭാഗത്ത് പ്ലാസ്​റ്റിക് ഷീറ്റു കൊണ്ട്​ കുടിലുണ്ടാക്കി താമസിച്ചു വരികയായിരുന്നു. ഗര്‍ഭിണിയായ മകളോടൊപ്പം സ്വന്തം ഭൂമിയില്‍ അന്യരായി കഴിയുന്ന കുടുംബത്തി‍െൻറ വിവരം കലക്ടര്‍ക്ക് മുന്നിലെത്തുകയും അദ്ദേഹത്തി​െൻറ നിര്‍ദേശാനുസരണം കഴിഞ്ഞ ദിവസം പുനലൂര്‍ ആര്‍.ഡി.ഒ ബി. ശശികുമാറും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിവരങ്ങള്‍ നേരിട്ട് അന്വേഷിക്കുകയുമായിരുന്നു.

ആദിവാസിയുടെ ഭൂമി കൈവശപ്പെടുത്തിയത് ബോധ്യപ്പെട്ടതോടെ ഒരാഴ്ചക്കുള്ളില്‍ ഭൂമി നിരുപാധികം ഉടമക്ക് വിട്ടുനല്‍കാൻ ഉത്തരവു നല്‍കിയാണ് സംഘം മടങ്ങിയത്. പുനലൂര്‍ തഹസില്‍ദാര്‍ വിനോദ് രാജ്, ട്രൈബല്‍ ഡവലപ്മെൻറ്​ ഓഫിസര്‍ സുമിന്‍ എസ്. ബാബു, കുളത്തൂപ്പുഴ എസ്.ഐ. അജയകുമാര്‍, വില്ലേജ് ഒാഫിസര്‍ നിരീഷ്കുമാര്‍ എന്നിവരും ആര്‍.ഡി.ഒക്കൊപ്പം ഉണ്ടായിരുന്നു.

ന്യൂസ്‌ ബ്യുറോ കുളത്തൂപ്പുഴ

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.