പത്തോളം കുടുബങ്ങൾ കുടിവെള്ളത്തിനായ് ആശ്രയിക്കുന്നത് എണ്ണപ്പന തോട്ടത്തിലെ നീർച്ചാൽ. ഏരൂർ ഗ്രാമപഞ്ചായത്തിലെ വിളക്കുപാറ വാർഡിൽ ഉൾപ്പെട്ട ഓയിൽപാം മെയിൻ ഗേറ്റിന് സമീപത്തെ പ്രദേശത്താണ് കുടിവെള്ള ക്ഷാമം അതിരൂക്ഷമായിരിക്കുന്നത്.
ഈ പ്രദേശത്തെ ഒട്ടുമിക്ക കിണറുകളും വേനലിൻ്റെ ആദ്യഘട്ടത്തിൽ തന്നെ വറ്റിവരണ്ട അവസ്ഥയിലാണ്.
കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് നാളിതുവരെ കുടിവെള്ള പദ്ധതി നടപ്പക്കുന്നതിനുള്ള യാതൊരു വിധ നടപടികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൈ കൊണ്ടിട്ടില്ല.
എണ്ണപ്പന തോട്ടത്തിലെ നീർച്ചാലിൽ കൂടി ഒഴുകി എത്തുന്ന വെള്ളം കൊച്ചു കുട്ടികൾ അടക്കം എത്തി തലച്ചുമടായി വീടുകളിൽ എത്തിക്കുകയാണ് ഈ വേനൽകാലത്തും.
വേനലിൻ്റെ കാഠിന്യം വർദ്ധിക്കുന്നതോടെ ഈ നീരുറവയും വറ്റി വരളും.ഇതോടെ ഈ കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനിയായി മാറുകയും ചെയ്യും.
കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ