ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പഴയ വീടിന്റെ ഭിത്തി പോളിക്കുന്നതിനെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ച.The worker died when the wall of the old house collapsed.

പഴയ വീടിന്റെ ഭിത്തി പോളിക്കുന്നതിനെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ച.

കൊല്ലം പുനലൂര്‍ മണിയാര്‍ മഹേഷ്‌ ഭവനില്‍ 58 വയസുള്ള മനോഹരന്‍ ആണ് പഴയ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് ദാരുണമായി കൊല്ലപ്പെട്ടത്.  

ഇന്ന് ഏകദേശം പതിനൊന്ന് മണിയോടെയായിരുന്നു സംഭവം മോഹനന്‍ എന്ന ആളിന്റെ പൊളിഞ്ഞു കിടന്ന വീടിന്റെ പഴയ ഭിത്തി കുറേശ്ശെ ഇടിച്ചു മാറ്റുക എന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സമയത്ത് മനോഹരനെ കാണാതെ ആകുകയും തുടര്‍ന്ന് വീട്ടുകാര്‍ മനോഹരനെ പലയിടങ്ങളില്‍ തിരക്കി എങ്കിലും കണ്ടെത്തിയില്ല.

ഭിത്തി ഇടിഞ്ഞു കിടക്കുന്നതും കട്ടയുടെ അടിയില്‍ കുടുങ്ങി കിടക്കുന്ന മനോഹരനെ കണ്ട അയല്‍വാസിയായ ജയലക്ഷ്മിയാണ് ആളുകളെ അറിയിച്ചത്.

തൊട്ട് അടുത്ത വീട്ടില്‍ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ ഓടി എത്തുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഭിത്തിക്ക് അടിയില്‍പ്പെട്ട  മനോഹരനെ കണ്ടെത്തുകയായിരുന്നു.

പെട്ടെന്ന് പുറത്തെടുത്തു പുനലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

നാളെ  പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടു നല്‍കും.

ഭാര്യ: ശ്യാമള മക്കള്‍: മഹേഷ്‌, മായ 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.