ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ അന്തര്‍സംസ്ഥാന പാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.The youth was found dead on the Kollam Kulathupuzha interstate road.

കൊല്ലം കുളത്തൂപ്പുഴ അന്തര്‍സംസ്ഥാന പാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം ചെങ്കോട്ട അന്തസംസ്ഥാന പാതയരുകില്‍ കുളത്തൂപ്പുഴയ്ക്ക് സമീപം വഴത്തോപ്പ് കടവില്‍ സ്വകാര്യ തടിമില്ലിനോട് ചേര്‍ന്നുളള ഷെഡിനരുകിലായാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. 

തടിഡിപ്പോയ്ക്ക് സമീപം പുറമ്പോക്കില്‍ വീട്ടില്‍ പരേതനായ ശങ്കരന്‍ ജാനമ്മ ദമ്പതികളുടെ മകന്‍ 43 ലാലു ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ മില്ലിലെ തൊഴിലാളികള്‍ മൃതദേഹം കാണുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. 

വീടുകളുടെ നിര്‍മ്മണ ജോലിക്ക് തട്ടിന്‍റെ പണിയിലേര്‍പ്പെട്ടിരുന്ന ലാലു ഏറെ നാളായ് അസുഖ ബാധിതനായി ചികില്‍സയിലായിരുന്നു. ഇപ്പോള്‍ മടത്തറയില്‍ സ്ഥിര താമസമാക്കുകയും ജോലിക്കായി കുളത്തൂപ്പുഴയില്‍ എത്തി ആഴ്ചയില്‍ ഒരുദിവസം മാത്രമേ വീട്ടിലേക്ക് മടങ്ങിയിരുന്നുളളു. മറ്റുളള ദിവസങ്ങളില്‍ അന്തി ഉറങ്ങിയിരുന്ന ഷെഡിനു സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തൂപ്പുഴ പോലീസ് എസ്.ഐ. എസ്.എല്‍. സുധീഷിന്‍ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

ഭാര്യ:ഷീന. മക്കള്‍:ലിജിന്‍,ലിജേഷ്. 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.