കൊല്ലം പുനലൂർ വിളക്കുവെട്ടം 12 ഏക്കറിൽ ഗൃഹനാഥനെ വീട് കയറി ആക്രമിച്ചു കൊലപ്പെടുത്തി.വിളക്കുവെട്ടം തടത്തിൽവീട്ടിൽ 59 വയസുള്ള സുരേഷ്ബാബുവാണ്.കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. പത്ത്ഏക്കർ ജംഗ്ഷനിൽ വെച്ച് സുരേഷ് ബാബുവിന്റെ മകൻ സുർജിത്തുമായി ചിലർ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് സംഘർഷമുണ്ടാകുകയായിരുന്നു
രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു കൂടാതെ കണ്ടാൽ അറിയാവുന്ന 7 ഏഴുപേർക്കെതിരെ കേസ് എടുത്തു. വീട് കയറിയുള്ള ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സുരേഷ് ബാബുവിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.പുനലൂർ പോലീസ് സുരേഷ് ബാബുവിന്റെ വീട്ടിൽ എത്തി തെളിവെടുപ്പ് നടത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ