കൊല്ലം കുളത്തൂപ്പുഴ ക്ഷേത്രത്തിലെ മേടവിഷു മഹേത്സവം തുടക്കമായി. 14 നു വിഷുക്കണി. ശാസ്താക്ഷേത്രത്തിലെ മേടവിഷു മഹോത്സവം വ്യാഴാഴ്ച തുടക്കമായി 18 നു ആവസാനിക്കും. 14 നാണ് വിഷുക്കണി.
ഉത്സവാഘോഷത്തിനായുളള ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ പൂര്‍ത്തിയായി. ദീപാലങ്കാരവും കടകമ്പോളങ്ങളും ഒരുങ്ങി തുടങ്ങി.
ക്ഷേത്രകലകള്‍ക്ക് പ്രാധാന്യം നല്കി മാത്രമുളള ആഘോഷങ്ങളാണ് ഇക്കുറി മേടവിഷു മഹോത്സവത്തിന്റെ ഭാഗമായി കുളത്തൂപ്പുഴയില്‍ നടത്തപ്പെടുന്നത്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഉത്സവം മുടങ്ങിയതിനാല്‍ മുന്നുദിവസം നീണ്ടുനില്‍ക്കുന്ന പരിഹാര ക്രിയകളോടെയാണ് ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിഷുക്കണി ദര്‍ശിക്കുന്നതിനുളള അവസരം ഒരുക്കുന്നത്. ക്ഷേത്രമതില്‍ കെട്ടിനുളളില്‍ മാത്രമൊതുങ്ങുന്ന തരത്തില്‍ ഓട്ടന്‍തുളളല്‍, ചാക്യാര്‍കൂത്ത്, സോപാനസംഗീതം, ഭക്തഗാനസുധം, കഥാപ്രസംഗം, ശ്രീഭൂതബലി എഴുന്നളളത്തും മീനൂട്ട് തുടങ്ങിയ പരിപാടികള്‍ മാത്രമാണുണ്ടാവുക.
കെട്ടുകാഴ്ചകളും ആനഎഴുന്നളളത്ത് ഘോഷയാത്രയും ഉണ്ടാവില്ലന്നും ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.ജി.രാജന്,പ്രസിഡന്റ് സുബ്രഹ്മണ്യന്പിളള, വൈസ് പ്രസിഡന്റ് എം.മുരളീധര്‍ എന്നിവര്‍ അറിയിച്ചു.
ന്യൂസ് ബ്യുറോ കുളത്തുപ്പുഴ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ