കഴിഞ്ഞ ഏതാനും ആഴ്ചകളായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണ പരമ്പര നഗരത്തിൽ നടന്ന് വരികയാണ്. മോഷണങ്ങൾ വർദ്ധിച്ചതോടെയാണ് പോലീസ് രാത്രി കാലപട്രോളിംഗ് നഗരത്തിലും പരിസര പ്രദേശങ്ങളിലും ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് താമരകുളം ചിറ്റടീശ്വര ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിന് മുന്നിലെ ഭണ്ഡാരപ്പെട്ടി തകർത്ത് പണം കവർന്നത്.
തുടർന്ന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഇയാളുടെ വിവരങ്ങൾ മനസിലാക്കി.
ആലപ്പുഴ പുന്നപ്ര പേരൂർ കോളനിയിൽ മരിയനാസിൻ്റെ മകൻ 36 വയസുള്ള സുമേഷ് ആണെന്ന് തിരിച്ചറിഞ്ഞു. പലയിടങ്ങളിൽ മാറി മാറി താമസിക്കുന്ന ഇയാൾ ഇരവിപുരത്തെ സഹോദരി താമസിക്കുന്ന സുനാമി ഫ്ലാറ്റിൽ ഉണ്ടെന്ന് മനസിലാക്കിയ പോലീസ് അവിടെയെത്തിയെങ്കിലും കണ്ടത്താൻ കഴിഞ്ഞില്ല.
തുടർന്ന് പോലീസ് ഇയാൾക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയതിനെ തുടർന്ന് പള്ളിത്തോട്ടം ബീച്ചിന് സമീപത്ത് നിന്നും സുമേഷിനെ പോലീസ് കസ്റ്റഡിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ നടത്തിയ ക്ഷേത്ര മോഷണങ്ങളുടെ വിശദാംശങ്ങൾ പറഞ്ഞു.
തുടർന്നാണ് ഇയാളെ മോഷണം നടന്ന ചിറ്റടീശ്വര ക്ഷേത്രത്തിൽ തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പിനിടെ ഇയാൾ അക്രമാസക്തനാവുകയായിരുന്നു.
കൈ വിലങ്ങ് കൊണ്ട് നെറ്റിയിൽ ഇടിച്ചു. തുടർന്ന് പോലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ തെളിവെടുപ്പ് അവസാനിപ്പിച്ച് ജീപ്പിൽ കയറ്റി തിരികേ കൊണ്ട് പോയി.
കഴിഞ്ഞ ആഴ്ച ഇരവിപുരത്ത്നടന്ന ക്ഷേത്ര മോഷണവും ഇയാൾ നടത്തിയതാണെന്ന് സമ്മതിച്ചു.സംസ്ഥാനത്ത് മിക്ക പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ നിരവധി മോഷണക്കേസ് നിലവിലുണ്ട്.
എ.സി.പി.റ്റി.ബി.വിജയൻ, സി.ഐ.ഷാഫി, എസ്.ഐ.ദിൽജിത്ത്, സി.പി.ഒമാരായ സുനിൽ കുമാർ, രാജഗോപാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ