വെഞ്ചേമ്പ് കുഞ്ചാണ്ടിമുക്ക് തെങ്ങുംവിള വീട്ടിൽ സുരാജിനെതിരെയാണ് അഞ്ചൽ പോലീസ് ചെയ്തത്. വീട്ടമ്മയെയും പ്രദേശവാസിയായ മറ്റൊരാളെയും ചേർത്ത് മോശമായി ചിത്രീകരിച്ച് ഫെയ്സ്ബുക്കിൽ സന്ദേശമിട്ടെന്ന പരാതി തുടർന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം സ്ത്രീത്വത്തെ അപമാനിക്കുക, കേരള പൊലീസ് ആക്ട് പ്രകാരം സ്ത്രീകളെ മോശമായി ചിത്രീകരിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയാണ് അഞ്ചൽ പോലീസ് ഈ യാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
നവമാധ്യമത്തിലൂടെ തന്നെ നിരന്തരം അപമാനിക്കുന്നുവെന്ന് കാട്ടി വീട്ടമ്മ കൊല്ലം റൂറൽ എസ്.പിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചൽ പൊലീസ് അന്വേഷണം തുടങ്ങിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ