ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

രണ്ടുവർഷം മുമ്പ് കാണാതെ പോയ ജേഷ്ഠനെ അനിയൻ തലക്കടിച്ചു കൊന്നു വീടിനോട് ചേർന്നുള്ള പറമ്പിൽ കുഴിച്ചുമൂടി.Aniyan beheaded his elder brother who went missing two years ago and buried him in a field near his house.

കൊല്ലം അഞ്ചൽ ഏരൂർ തോട്ടം മുക്കിൽ രണ്ട് വർഷം മുമ്പ് കാണാതായ യുവാവിനെ സഹോദരൻ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു.
പഴയ ഏരൂർ തോട്ടമുക്ക് സ്വദേശി ഷാജി പീറ്ററാണ് കൊല്ലപ്പെട്ടത്.
വീട്ടിൽ സഹോദരന്മാർ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
കൊലക്ക് ശേഷം ഷാജിയെ വീടിൻ്റെ കിണറിന് സമീപത്ത് കുഴിച്ചിട്ടു.

ഷാജിയെ കാണാതായിട്ട് 2 വർഷമായിട്ടും വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടിരുന്നില്ല.

നിരവധി മോഷണ കേസുകളിലും അടിപിടി കേസുകളിലും പ്രതിയായ ഷാജി ഒളിവിൽ കഴിയുന്നത് പതിവായിരുന്നു. 

ഇടയ്ക്ക് മാത്രമാണ് വീട്ടിൽ എത്താറുണ്ടായിരുന്നത്. ഇത്തരത്തിൽ ഒരിക്കൽ വീട്ടിലെത്തിയപ്പോഴാണ് സഹോദരൻ സജി പീറ്ററുമായി വഴക്കുണ്ടാവുകയുയായിരുന്നു. ഈ വഴക്കിനിടയിലാണ് ഷാജിയെ സഹോദരൻ തലയ്ക്കടിച്ച് കൊലപെടുത്തിയത്. 

തുടർന്ന് അമ്മയുടെ സഹായത്തോടെ വീടിന്റെ കിണറിന് സമീപത്ത് കുഴിച്ചിടുകയായിരുന്നു.

ഷാജി പല മോഷണക്കേസുകളിലും പ്രതിയായതുകൊണ്ട് ഇയാളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു. എവിടെയോ മാറി താമസിക്കുകയാണ് എന്നാണ് വീട്ടുകാർ പോലീസിനോട് പറഞ്ഞിരുന്നത്.

പോലീസിന് ലഭിച്ച രഹസ്യവിവരത്തിൽ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

സംഭവത്തിൽ ഷാജിയുടെ സഹോദരൻ സജി പീറ്ററിനെയും അമ്മ പൊന്നമ്മയെയും ഏരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ഏരൂർ പോലീസിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത് വരുന്നു.

മൃതദേഹം നാളെ ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പുറത്ത് എടുത്ത് പരിശോധിക്കും.

ന്യൂസ്‌ ബ്യുറോ അഞ്ചല്‍


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.