ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം എരൂര്‍ ക്ഷീരസംഘത്തിൽ ബിജെപിക്ക്‌ അട്ടിമറി വിജയം.Coup victory for BJP in Kollam Erur Dairy Group.

 

കൊല്ലം എരൂര്‍ ക്ഷീരസംഘത്തിൽ  ബിജെപിക്ക്‌ അട്ടിമറി വിജയം.

കഴിഞ്ഞ 20 വർഷമായി LDF ഭരണത്തിലായിരുന്ന ഏരൂർ ക്ഷീരോൽപാദക സഹകരണ സംഘം ഭരണസമിതി ബിജെപി പിടിച്ചെടുത്തു. അഴിമതിയും കർഷകദ്രോഹവും ആരോപിച്ചു എല്‍.ഡി.എഫ് ഭരണസമിതിയെ കഴിഞ്ഞ മാസം ബിജെപി  ആവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. 

ഇന്ന് നടന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതിനിധി രാജേന്ദ്രൻപിള്ള 5 വോട്ട് നേടി (ഭരണ സമിതി അംഗങ്ങളുടെ എണ്ണം: 9) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ ഉണ്ടായ തിരിച്ചടി എല്‍.ഡി.എഫ് കേന്ദ്രങ്ങളെ നിരാശയിലാക്കി.

പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലെ  ബിജെപിയുടെ ശക്തമായ മുന്നേറ്റവും പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നു 100 കണക്കിന് കുടുംബങ്ങൾ ബിജെപിയുടെ ഭാഗമായതും വരാൻ പോകുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.