ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചലിൽ സുഹൃത്തിനെ വാക്കത്തിക്കൊണ്ട് വെട്ടി കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി പ്രതി.Defendant reveals reason for killing his friend verbally in Kollam Anchal

 

കൊല്ലം അഞ്ചലിൽ മദ്യപാനത്തിനിടെ ഉണ്ടായ വാക്ക് തർക്കത്തെത്തുടർന്ന് സുഹൃത്തിനെ വാക്കത്തിക്കൊണ്ട് വെട്ടി കൊലപ്പെടുത്തി. 

ചണ്ണപ്പേട്ട മെത്രാൻതോട്ടം നാലു സെൻ്റ് കോളനിയിൽ കമ്പകത്തു മൂട്ടിൽ വീട്ടിൽ കുട്ടപ്പനാണ് മരിച്ചത്. 

ചണ്ണപ്പേട്ട വനത്തുമുക്ക് സ്വദേശി ലൈബുവാണ് വാക്കത്തി ഉപയോഗിച്ച് ഇയാളെ വെട്ടിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് കുട്ടപ്പനെ വീട്ടിൽ വന്നു ഓട്ടോയിൽ പ്രതി ലൈബുവിന്റെ വീട്ടിൽ കൂട്ടികൊണ്ട്.പോകുകയും ലൈബുവിൻ്റെ വീട്ടിൽ വെച്ച് ഉച്ചക്ക് രണ്ടു മണി മുതൽ ഇരുവരും മദ്യപിക്കുകയായിരുന്നു.  

മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് ലൈബു വാക്കത്തി ഉപയോഗിച്ച് കുട്ടപ്പനെ വെട്ടുകയായിരുന്നു.

രാത്രി കുട്ടപ്പനെ തിരികെ വിളിക്കാൻ കുട്ടപ്പൻ്റെ മകൻ വിഷ്ണു എത്തിയപ്പോൾ വീട്ടിൽ ബഹളം നടക്കുകയായിരുന്നു. 

ഇതിനിടയിലാണ് ലൈബു കട്ടിലിൻ്റെ അടിയിൽ സൂക്ഷിച്ചിരുന്ന വാക്കത്തി ഉപയോഗിച്ച് കുട്ടപ്പനെ വെട്ടിയത്. 

കുട്ടപ്പനെ വെട്ടിയതോടെ വിഷ്ണു വിട്ടിൽ നിന്നും ഇറങ്ങി ഓടിയ ശേഷം വിവരം നാട്ടുകാരെയും പോലീസിനെയും അറിയിച്ചു.

പ്രതി ലൈബു സമീപത്തുള്ള മറ്റൊരു വീട്ടിൽ ചെന്ന് ബഹളം ഉണ്ടാക്കുകയും അവരെ ആക്രമിക്കാൻ ചെല്ലുകയും ചെയ്താതയും ദൃക്സാക്ഷികൾ പറയുന്നു.

പ്രതി ലൈബു നിരവധി ക്രിമിനൽ കേസിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

ലൈബു പോലീസിനെ നേരിട്ട് ഫോൺ വിളിച്ചു താൻ ചെയ്ത കുറ്റകൃത്യം പറഞ്ഞതയും ദൃക്സാക്ഷിക്കൾ പറയുന്നു.

അഞ്ചൽ പോലീസ് സ്ഥലത്തു എത്തി പ്രതിയെ അറസ്റ്റ് ചെയുകയും.. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്‌ മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ട് നൽകുമെന്ന് പോലീസ് പറഞ്ഞു... ന്യൂസ്‌ ബ്യൂറോ. അഞ്ചൽ


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.