ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴയില്‍ ക്ഷേത്രമത്സ്യങ്ങളെ പിടിച്ചുകടത്താന്‍ നീക്കം പ്രതിഷേധവുമായി ഭക്തജനങ്ങള്‍.Devotees protest against capture of temple fish in Kulathupuzha, Kollam.

കൊല്ലം കുളത്തൂപ്പുഴയില്‍ ക്ഷേത്രമത്സ്യങ്ങളെ പിടിച്ചുകടത്താന്‍ നീക്കം പ്രതിഷേധവുമായി ഭക്തജനങ്ങള്‍. കുളത്തൂപ്പുഴ പോലീസ് അന്വേഷണം തുടങ്ങി. 

കുളത്തൂപ്പുഴ:ശാസ്താക്ഷേത്രത്തിലെ തിരുമക്കള്‍ എന്നറിയപ്പെടുന്ന ക്ഷേത്രമത്സ്യങ്ങളെ ചൂണ്ടയിട്ടു പിടിച്ച് കടത്താന്‍ നീക്കം. പ്രതിഷേധവുമായി ഭക്തജനങ്ങള്‍.

ജില്ലാകളക്ടറുടെ ഉത്തരവ് നിലനില്‍ക്കുന്നതും മത്സ്യബന്ധനത്തിനു നിരോധനമുളള ഭാഗത്താണ് മത്സ്യങ്ങളെ അനധികൃതമായി പിടിക്കാന്‍ നീക്കം നടത്തിയിരിക്കുന്നത്. 

ഇന്നലെ രാത്രിയായിരുന്നു സംഭവമെന്നാണ് നിഗമനം ഇന്നു രാവിലെ കുളിക്കാനെത്തിയവരാണ് ആറ്റുകടവില്‍ ചൂണ്ടയിട്ട് മത്സ്യബന്ധനത്തിനായുളള ശ്രമം നടത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് ക്ഷേത്രഭാരവാഹികളെ വിളിച്ചു വരുത്തുകയായിരുന്നു. 

ഉപദേശകസമിതി ചുമതലക്കാരെത്തി കുളത്തൂപ്പുഴ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുളത്തൂപ്പുഴ ആറില്‍ തിരുമക്കള്‍ക്ക് മീനൂട്ട് വഴിപാട് നടത്തുന്നതിനു തൊട്ടു താഴെയായി സാനി ആശുപത്രിക്ക് സമീപത്തെ കടവിലാണ് മത്സ്യ ബന്ധനത്തിനു ഉപയോഗിക്കുന്ന വിദേശ നിര്‍മ്മിത ചൂണ്ട പോലീസ് കണ്ടെടുത്തത്. 

ആറ്റിരികത്തായുളള വ്യക്തിയുടെ പുരയിടത്തിനു സമീപത്ത് നിന്നും മറുകരയുടെ ആഴത്തിലേക്ക് എറിഞ്ഞ ചൂണ്ട തിരികെ എടുക്കാനാവാതെ കുടുങ്ങിയതോടെ ആറ്റരികത്തായി ഉപേക്ഷിച്ച നിലയിലായിരുന്നു ചൂണ്ടയും ചരടും. 

ഒറ്റചരടിലെ വളയങ്ങളില്‍ ബന്ധിച്ച നിലയില്‍ പതിനാറ് ചൂണ്ടകളാണ് ആറ്റില്‍ നിന്നും പോലീസ് ഭക്തജനങ്ങളുടെ സഹായത്തോടെ മുങ്ങി എടുത്തത്. 

രാവിലെ നാട്ടുകാര്‍ കാണുമ്പോള്‍ ചരടിനോടൊപ്പം യന്ത്രഭാഗങ്ങളും ഉണ്ടായിരുന്നങ്കിലും ക്ഷേത്ര ഭാരവാഹികളും പോലീസും എത്തുമ്പോള്‍ ചൂണ്ട ചരട് അറുത്തു മാറ്റി യന്ത്രഭാഗം കടത്തിയതായാണ് ക്ഷേത്രഭാരവാഹികള്‍ പറയുന്നത്. 

ക്ഷേത്രക്കടവില്‍ നീരൊഴുക്ക് കുറവായതിനാല്‍ ആറ്റിലെ കയങ്ങള്‍ നേടി എത്തുന്ന മത്സ്യങ്ങളെ രാത്രിയുടെ മറവില്‍ പിടികൂടി കടത്തുന്ന സംഘങ്ങളാണ് സംഭവത്തിനു പിന്നിലെന്നും ക്ഷേത്രമത്സ്യങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ ദേവസ്വം ബോര്‍ഡ് ഇടപെട്ട് ചെയ്യണമെന്ന് ഉപദേശകസമിതി പ്രസിഡന്‍റ് കെ.ജി.രാജന്‍ പറഞ്ഞു. 

വിഷയം അന്വേഷിച്ച് കുറ്റക്കാരെ കണ്ടത്തി മേല്‍നടപടി സ്വീകരിക്കുമെന്ന് കുളത്തൂപ്പുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജുകുമാര്‍ അറിയിച്ചു.

ന്യൂസ്‌ ബ്യുറോ കുളത്തൂപ്പുഴ 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.