ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ദുർമന്ത്രവാദി താന്നി ഭദ്രനെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു.Eravipuram police arrest sorcerer Thanni Bhadra

ദുർമന്ത്രവാദി താന്നി ഭദ്രനെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു.. കൊടുംക്രിമിനലും, ദുർമന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പു നടത്തുന്ന താന്നി ഭദ്രന്റെ അറസ്റ്റ് ഇങ്ങനെ..... 

മന്ത്രവാദം നടത്തി ബാധ ഒഴിയണമെങ്കിൽ എന്റെ വിയർപ്പും നിന്റെ വിയർപ്പും ഒന്നാകണമെന്ന് യുവതിയോട് മന്ത്രവാദി പറഞ്ഞു. തുടര്‍ന്ന് കടന്നു പിടിക്കാൻ ശ്രമിച്ചതോടെ യുവതി പൂജാ മുറിയിൽ നിന്നും ഇറങ്ങിയോടി. 

ഭർത്താവും അമ്മയും മന്ത്രവാദിയോട് കയർത്തപ്പോൾ കത്തിയെടുത്ത് കുത്തി വീഴ്‌ത്തി കടന്നു കളഞ്ഞു. 

ഒടുവിൽ ഒരു മാസത്തിന് ശേഷം മന്ത്രവാദി അറസ്റ്റിലായി. താന്നി ക്ഷേത്രത്തിനു സമീപം ആലുവിള വീട്ടിൽ 63 വയസുള്ള ബലഭദ്രൻ എന്ന മന്ത്രവാദിയെയാണ് ഇരവിപുരം പൊലീസ് അറസ്റ്റു ചെയ്തത്.

മാർച്ച് 29 നാണ് അക്രമണത്തിനാസ്ദമായ സംഭവം നടന്നത്. യുവതിയുടെ അമ്മയുടെ പിതാവിന് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ആക്രമണത്തിനിരയായവർ ബലഭദ്രനെ സമീപിച്ചത്. 

പലവിധ പൂജകളും മന്ത്രവാദവും നടത്തി ബാധ ഒഴിപ്പിക്കുന്നതിനായി പലപ്പോഴായി ഇയാൾ ഇവരിൽ നിന്നും ഒരു ലക്ഷം കൈപ്പറ്റിയിരുന്നു.
ബാധ മാറാൻ വീട്ടിൽ കുഴിച്ചിടാനെന്നു പറഞ്ഞ് തകിടും കൂടും നൽകുകയും ചെയ്തു. ബലഭദ്രന്റെ നിർദ്ദേശമനുസരിച്ച് തകിടും കൂടും വീട്ടിൽ കുഴിച്ചിട്ടെങ്കിലും ബാധമാറിയില്ലെന്ന് പറഞ്ഞ് പണം നൽകിയ പാരിപ്പള്ളി കുളമട സ്വദേശികളായ ദമ്പതികൾ താന്നിയിലെ മന്ത്രവാദിയുടെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടു. 

ഒരു പൂജ കൂടി ചെയ്തുവെങ്കിൽ മാത്രമേ ബാധ മാറൂ എന്നു പറഞ്ഞ് യുവതിയെ മാത്രം പൂജാമുറിയിലേക്ക് വിളിച്ചു കയറ്റി. അവിടെ വച്ചാണ് യുവതിയോട് എന്റെ വിയർപ്പും നിന്റെ വിയർപ്പും ഒന്നിച്ചെങ്കിൽ മാത്രമേ ഫലം ഉണ്ടാകൂ എന്ന് പറയുകയും യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ചതും...
പേടിച്ചു പോയ യുവതി പൂജാ മുറിയിൽ നിന്നും ഇറങ്ങിയോടി പുറത്ത് കാത്തു നിന്ന ഭർത്താവിനോടും മാതാവിനോടും വിവരം പറഞ്ഞു. 

ഇതോടെ ബലഭദ്രനുമായി ഇവർ വാക്കു തർക്കവും കയ്യാങ്കളിയുമായി. ഇതിനിടയിലാണ് കയ്യിൽ കരുതിയ കത്തിയെടുത്ത് ബലഭദ്രൻ കുത്തിയത്. യുവതിയുടെ മാതാവ് കുത്തേറ്റു ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇയാൾ വെളിയത്തുള്ള രണ്ടാം ഭാര്യയുടെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. 

പോലീസ് എത്തിയപ്പോഴേക്കും മാവേലിക്കരയിലേക്കു കടന്നു. ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഇയാൾ ഇതു മുതലെടുത്താണ് ഒളിവിൽ കഴിഞ്ഞിരുന്നത്.
മാവേലിക്കര കൊല്ലകടവ് ഭാഗത്തുനിന്ന് ഇരവിപുരം ഇൻസ്പെക്ടർ പി.എസ്. ധർമജിത്ത്, എസ്  ഐമാരായ ദീപു, സൂരജ്, സുതൻ, സന്തോഷ്, അജിത് കുമാർ, എ എസ് ഐ ഷിബു പീറ്റർ, സി.പി.ഒ വൈശാഖ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ   റിമാൻഡ് ചെയ്തു.....

ന്യൂസ്‌ ഡസ്ക് കൊല്ലം

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.