ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തോക്കുചൂണ്ടി പിടിച്ചുപറി നടത്തിയ അന്തർസംസ്ഥാന മോഷണ സംഘത്തിലെ അഞ്ചാം പ്രതി പിടിയിൽ.A fifth suspect in an interstate robbery gang has been arrested.

തോക്കുചൂണ്ടി പിടിച്ചുപറി നടത്തിയ അന്തർസംസ്ഥാന മോഷണ സംഘത്തിലെ അഞ്ചാം പ്രതി പിടിയിൽ..
2019 ഒക്ടോബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

എഴുകോൺ, കുണ്ടറ, കൊല്ലം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് തോക്കു ചൂണ്ടി പിടിച്ചുപറി നടത്തിയിരുന്ന ഡൽഹി സുന്ദർഗിരി കേന്ദ്രീകരിച്ചുള്ള അധോലോക സംഘം  നടത്തിയിരുന്ന സംഘത്തലവൻ സത്യദേവിനെയും കൂട്ടാളികളെയുo ഇവർ സഞ്ചരിച്ചിരുന്ന, ഉത്തരാഖണ്ഡ് രജിസ്ട്രേഷനിലുള്ള ബ്ലാക്ക് സ്കോർപിയയും ഡൽഹിയിലെ ഇവരുടെ ഒളിസങ്കേതത്തിൽ നിന്ന് എഴുകോൺ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സംഘമായി കേരളത്തിൽ എത്തിയതിനു ശേഷം സംഘത്തലവൻ സത്യദേവ് നിർദ്ദേശമനുസരിച്ച് ചെറുസംഘങ്ങളായി തിരിഞ്ഞ് ബൈക്കിൽ കറങ്ങി നടന്നു തോക്കുചൂണ്ടി മാല കവരുന്നതായിരുന്നു ഇവരുടെ മോഷണരീതി. 

പോലീസ് വളരെ വിദഗ്ധമായ രീതിയിലായിരുന്നു മറ്റുള്ള പ്രതികളെ ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചത്.

എന്നാൽ ഈ കേസുകളിലെ അഞ്ചാം പ്രതിയായ അമിത് കുമാർ പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞിരുന്നു. 

തുടര്‍ന്ന് ഡൽഹി പോലീസിന്റെ സഹായത്തോടെ ക്രൈം :നമ്പർ.1522/19 എന്ന കേസിലാണ് എഴുകോൺ പോലീസ് ഡൽഹിയിൽ പോയി ഒളി സങ്കേതത്തിൽ നിന്ന് പ്രതിയെ വിദഗ്ധമായി അറസ്റ്റ് ചെയ്തു നാട്ടിൽ എത്തിച്ചത്.

കൊല്ലം, കുഴിമതികാടു, നെടുമ്പായികുളം എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തിയ പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി.

കൂടുതൽ അന്വേഷണത്തിനായി പ്രതി അമിത്കുമാറിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് കൊല്ലം ന്യൂസിനോട് പറഞ്ഞു.

അന്വേഷണ സംഘത്തിൽ എഴുകോൺ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ ചന്ദ്രബാബു, എ.എസ്.ഐ  ജോർജ് മാത്യു, സി.പി.ഓമാരായ വിനീത്, ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.