കുളത്തൂപ്പുഴ:പ്രചരണത്തില്‍ മേല്‍ക്കൈ നേടാന്‍ മത്സരിച്ച് മുന്നണികള്‍ മുന്നേറുമ്പോള്‍ വോട്ടറെ പാട്ടിലാക്കാന്‍ പൊടികൈ പ്രയോഗവുമായി ഭവനസന്ദര്‍ശനം ശക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തിയതോടെ മേല്‍ക്കൈ നേടാന്‍ അടവുകളെല്ലാം പുറത്തിറക്കി മുന്നണികള്‍. സ്ഥാനാര്‍ഥികളുടെ സ്വീകരണ പരിപാടികള്‍ അവസാനിച്ചു. അടിത്തട്ടില്‍ വോട്ട് ഉറപ്പിക്കുന്നതിനായി കുടുംബ യോഗങ്ങള്‍ക്കും കോര്‍ണര്‍ മീറ്റിങുകള്ക്കും പാര്‍ട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാഴ്ചയാണെങ്ങും. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണത്തില്‍ കടുത്ത മത്സരമാണ് അരങ്ങേറുന്നത്. ഭവനസന്ദര്‍ശനങ്ങള്‍ നടത്തി ആനുകൂല്യവിതരണവും ക്ഷേമപെന്‍ഷനും വാങ്ങിനല്‍കിയ പേര്പറഞ്ഞ് ജനപ്രതിനിധികളെ കളത്തിലിറക്കി പൊടിക്കൈപ്രയോഗങ്ങളും മുന്നണികള്‍ നടത്തുന്നുണ്ട്. വനിതാസ്ക്വോഡും ബൂത്തുതല പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയെങ്കിലും യു.ഡി. എഫ്. ആവേശത്തോടെ കളത്തിലിറങ്ങിയതോടെ കിഴക്കന്‍ മേഖലയില്‍ മത്സരം ഇഞ്ചോടിഞ്ച് മുന്നേറുന്നുണ്ട്.
ഇടതു മുന്നണി വരുന്ന രണ്ടു ദിവസങ്ങളില്‍ ബുത്തു തലത്തില്‍ ശക്തമായ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് നേതാക്കള്‍ പറഞ്ഞു. കുളത്തൂപ്പുഴയില്‍ മുതിര്‍ന്ന നേതാക്കളുടെ യോഗം ചേര്‍ന്നു ഭാവി പരിപാടികള്‍ ആസുത്രണം ചെയ്തു. ബൂത്തു തലത്തില്‍ കൈകൊള്ളെണ്ട തന്ത്രങ്ങളും ഇടപെടലുകളും യോഗത്തില്‍ തീരുമാനായി.
യു, ഡി,.എഫ്. നേതൃത്വങ്ങള്‍ എല്ലാ ദിവസവും സ്ഥിതി വിലയിരുത്തി പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം നിറക്കുന്നതിനുള്ള പുതിയ തന്ത്രങ്ങള്‍ നടപ്പാക്കുന്നുണ്ട്. നിരന്തരം വോട്ടര്‍മാരുമായി ബന്ധപ്പെടുന്നതിനും തങ്ങളുടെ സ്വാധീനം ഉറപ്പാക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങളും പ്രാദേശികമായി വോട്ടര്‍മാരെ നേരില്‍ കണ്ട് ബൂത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
എന്‍. ഡി. എ. ,സ്ഥാനാര്‍ഥി രണ്ടാം ഘട്ട പര്യടനത്തിന്റെ ഭാഗമായി കുളത്തൂപ്പുഴയിലെത്തി പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും കണ്ടു. വീടുവീടാന്തരമെത്തി കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് വോട്ടുറപ്പിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് തയ്യാറാക്കിയിട്ടുള്ളതെന്നു നേതാക്കള്‍ പറഞ്ഞു.
ന്യൂസ് ബ്യുറോ കുളത്തുപ്പുഴ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ