പുനലൂര്‍ വനംകോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തെന്മല റെയിഞ്ച് പരിധിയില്‍ പ്രതി താമസിക്കുന്ന എസ്റ്റേറ്റ് ബംഗ്ലാവില്‍നിന്ന് കഴിഞ്ഞ ഡിസംബര്‍ 22 നാണ് കാട്ടിറച്ചി പിടിച്ചെടുത്തത്.
ഫ്ലയിങ് സ്ക്വാഡ് ചുള്ളിമാനൂര്‍ റെയിഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വനപാലകര്‍ പുലര്‍ച്ച നടത്തിയ തിരച്ചിലില്‍ ബംഗ്ലാവിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഒരു കിലോ മ്ലാവിറച്ചിയും രണ്ട് കിലോ പന്നി ഇറച്ചിയും പിടികൂടിയിരുന്നു. തുടര്‍ന്ന് ഒളിവിലായിരുന്ന ബിജോയ് മാത്യു നല്കിയ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് കീഴടങ്ങിയത്. മറ്റ് രണ്ട് പേരാണ് കാട്ടിറച്ചി നല്‍കിയതെന്ന് ഇയാള്‍ മൊഴി നല്കി.
നാഗമല, കുറവന്താവളം എസ്റ്റേറ്റുകളിലെ രണ്ട് തൊഴിലാളികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
കാട്ടിറച്ചി കൈവശംവച്ച കേസില്‍ എസ്റ്റേറ്റ് മാനേജര്‍ പിടിയില്‍.In the case of possession of jungle meat estate Manager arrested
പുനലൂര്‍: കാട്ടിറച്ചി കേസില്‍ ഒളിവിലായിരുന്ന സ്വകാര്യ എസ്റ്റേറ്റ് സീനിയര്‍ മാനേജര്‍ വനം അധികൃതര്‍ മുമ്ബാകെ കീഴടങ്ങി.ഹാരിസണ്‍ മലയാളം പ്ലാേന്റഷനിലെ നാഗമല എസ്റ്റേറ്റ് സീനിയര്‍ മാനേജര്‍ ബിജോയി മാത്യുവാണ് തെന്മല ഡി.എഫ്.ഒ എസ്. സണ്‍ മുമ്ബാകെ കീഴടങ്ങിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ