ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തെങ്കാശിയില്‍ രണ്ടാം ഭര്‍ത്താവിനെ കൊന്ന് വീട്ടു മുറ്റത്ത് കുഴിച്ചിട്ടു, മൂന്ന് വര്‍ഷത്തിന് ശേഷം ഭാര്യ അറസ്റ്റില്‍.In Tenkashi, her second husband was killed and buried in the backyard, and his wife was arrested three years later

തെങ്കാശിയില്‍ രണ്ടാം ഭര്‍ത്താവിനെ കൊന്ന് വീട്ടു മുറ്റത്ത് കുഴിച്ചിട്ടു, മൂന്ന് വര്‍ഷത്തിന് ശേഷം ഭാര്യ അറസ്റ്റില്‍
ഭര്‍ത്താവിനെ കൊന്ന് വീട്ടുമുറ്റത്തെ മരത്തിന് ചുവട്ടില്‍ കുഴിച്ചു മൂടിയ ഭാര്യ മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍. 

തമിഴ്നാട് തെങ്കാശി കുത്തുകലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രണ്ടാം ഭര്‍ത്താവ് കാളിരാജിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ ഭാര്യ അഭിരാമിയാണ് അറസ്റ്റിലായത്. കാമുകന്റെ ഒപ്പം താമസിക്കുന്നതിനു തടസ്സമായതാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

നാലു വര്‍ഷം മുന്‍പാണ് കാളിരാജും അഭിരാമിയും വിവാഹിതരാവുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. കാളിരാജിനെ മൂന്ന് വര്‍ഷം മുന്‍പു പെട്ടെന്ന് കാണാതായി. കാളിരാജ് നാടു വിട്ടു പോയി എന്നാണ് അഭിരാമി എല്ലാവരോടും പറഞ്ഞിരുന്നത്. മകനെ കാണാനില്ലെന്നു കാണിച്ച്‌ കാളിരാജിന്റെ അമ്മ പൊലീസിനെ സമീപിച്ചു.

അതിനിടയ്ക്കു കാളിരാജിന്റെ സുഹൃത്തായ ഒരാള്‍ക്കൊപ്പം അഭിരാമി താമസം തുടങ്ങിയതു ശ്രദ്ധയില്‍പെട്ട പൊലീസ് അന്വേഷണം തുടങ്ങി. അഭിരാമിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കാളിരാജിനെ ശ്വാസം മുട്ടിച്ച്‌ കൊന്നു മുറ്റത്തെ മരച്ചുവട്ടില്‍ കുഴിച്ചുമൂടിയതായി വിവരം കിട്ടിയത്. 

മണ്ണുമാന്തി ഉപയോ​ഗിച്ച്‌ നടത്തിയ പരിശോധനയില്‍ ഇവിടെനിന്ന് അസ്ഥികള്‍ കണ്ടെത്തി. ഡിഎന്‍എ പരിശോധനയില്‍ ഇവ കാളിരാജിന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ അഭിരാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 

കൊലപാതകത്തില്‍ കൂട്ടുനിന്ന കാമുകന്‍, സഹായം നല്‍കിയ രണ്ടു സുഹൃത്തുക്കള്‍ എന്നിവരും പിടിയിലായി.

ന്യൂസ്‌ ബ്യുറോ തെങ്കാശി 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.