അറ്റൂർക്കോണത്ത് പ്രവാസിയായ മുഹമ്മദ് ഹാഷിമിൻ്റ കൊലപാതകം ആസൂത്രിതം. കരിങ്ങന്നൂർ ആറ്റൂർക്കോണം, പള്ളി തെക്കേതിൽ മുഹമ്മദ് 56 വയസുള്ള ഹാഷിമിനെയും ഇയാളുടെ ബന്ധുവും സുഹൃത്തുമായ ആറ്റൂർക്കോണത്ത് സുൽത്താൻ വീട്ടിൽ 54 വയസുള്ള ഷെറഫ് ഇയാളുടെ സുഹൃത്ത് കൊട്ടാരക്കര പട്ടാഴി, താമരക്കുടിയിൽ വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കൽ ചരുവിള വീട്ടിൽ 47 വയസുള്ള നിസ്സാം എന്നിവർ ചേർന്ന് വെട്ടിക്കൊന്ന് ചാണകക്കുഴിയിൽ കുഴിച്ചു മൂടുകയായിരുന്നു.
ഗൾഫിൽ റിയാദിലായിരുന്നു ഹാഷിം മുഷറഫ് ഈ സമയം ഹാഷിമിൻ്റ പക്കൽ നിന്നും ഷെറഫ് 20,000 രൂപ കടമായി വാങ്ങിയിരുന്നു. ഹാഷിം ഒത മാസം മുൻപ് അവധിക്ക് നാട്ടിലെത്തി. ഹാഷിം പല തവണ ഷെറഫിനോട് പൈസ മടക്കിച്ചോദിക്കുകയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.
ദിവസങ്ങൾക്ക് മുൻപ് ഷറഫ് ഈ പണം തിരികെ നൽകി. കടം വാങ്ങിയ പണം തിരികെ വാങ്ങിയതിൽ പക തോന്നിയ ഷറഫ് ഹഷിമിനെ വകവരുത്തുന്നതിനെക്കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് ഷറഫിൻ്റെ വീടിന് സമീപം റബ്ബർമരങ്ങൾ മുറിക്കാനെത്തിയ നിസ്സാമുമായി ഷറഫ് ചങ്ങാത്തത്തിലായി.
കൃത്യം നടക്കുന്നതിന് രണ്ട് ദിവസം മുൻപ് നിസാം ഷറഫിനോട് ഫോൺ വിളിച്ച് ജോലി വല്ലതും ഉണ്ടോഎന്ന് തിരക്കുകയും ഉണ്ടെന്ന് പറഞ്ഞതിൽ പ്രകാരം സ്ഥലത്തെത്തിയ നിസ്സാമുമായി ചേർന്ന് ചാരായം വാറ്റി കുടിക്കുകയും ചെയ്യുന്നതിനിടയിലാണ് കൊലപാതകം ആസൂത്രണം ചെയ്യുന്നത്.
ഇതിന് വേണ്ടി ഷറഫ് ഇയാളുടെ ഇപ്പോൾ കൂടെയുള്ള നാലാമത്തെ ഭാര്യയെ വീട്ടിൽ പറഞ്ഞ് വിടുകയും , ഹാഷിമിനെ ഫോണിൽ വിളിച്ച് തൻ്റെ കൈവശം നല്ല നാടൻ ചാരായം ഉണ്ടെന്നും വന്നാൽ കഴിക്കാമെന്നും കൂടെ ആരെയും കൂട്ടണ്ട എന്നു പറഞ്ഞു.
ഇത് കേട്ട ഹാഷിം ഒരു ബന്ധുവിൻ്റെ കാറിൽ ഷറഫിൻ്റെ വീടിന് അര കിലോമീറ്റർ അകലെ ഇറങ്ങി നടന്ന് വീട്ടിലെത്തി. അവിടെയെത്തി ഷറഫിനും, നിസ്സാമിനുമൊപ്പം മദ്യപിക്കുകയും ചെയ്തു.
മദ്യലഹരിയിലായ ഹാഷിമിനെ നിർബന്ധിച്ച് അവിടെ കിടത്തുകയും പിന്നീട് വെട്ടുകത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയ ശേഷം ഇരുവരും ചേർന്ന് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് വീടിന് സമീപത്തെ കാലിത്തൊഴുത്തിൻ്റെ പിന്നിലുള്ള ചാണകക്കുഴിയിൽ രണ്ടടി താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം കുഴിച്ചു മൂടി.
കൃത്യം നടന്നതിന് ശേഷം നിസ്സാം പിറ്റേന്ന് രാവിലെ പട്ടാഴിക്ക് പോവുകയും ഷറഫ് പഴയതു പോലെ പശുവിനെ നോക്കി കഴിയുകയായിരുന്നു.
31 ന് രാത്രി 7 മണിയോടെ ബന്ധുവിൻ്റെ കാറിൽ പുറത്തേക്ക് പോയ ഹാഷിം രണ്ടാം തീയതിയായിട്ടും വീട്ടിൽ മടങ്ങി എത്തിയില്ല.
ഗൾഫിൽ നിന്നും ഒരു മാസം മുൻപ് ലീവിലെത്തിയ ഹാഷിമിൻ്റെ പേരിൽ മുൻപ് ബന്ധുവായ ഒരാളെ ക്രൂരമായി മർദ്ദിച്ച കേസിൽ പൂയപ്പള്ളി പോലീസ് കേസെടുക്കുകയും ഇത് അറസ്റ്റ് വാറണ്ട് ആയി.
ഇയാളെ തിരക്കി പോലീസ് വീട്ടിലെത്തുമെന്നതിനാൽ ഹാഷിം രാത്രിയിൽ വീട്ടിൽ കിടന്ന് ഉറങ്ങാറില്ലായിരുന്നു.അങ്ങനെ എവിടെയെങ്കിലും പോയതാകാമെന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ രണ്ട് ദിവസമായിട്ടും തിരികെ എത്താത്തതിനാലാണ് വീട്ടുകാർ മൂന്നാം ദിവസം പോലീസിൽ പരാതി നൽകിയത്.
പോലീസ് അന്വേഷണം ആരംഭിക്കുകയും ഹാഷിമിനോട് അല്പമെങ്കിലും വിരോധമുള്ളവരെയൊക്കെ സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. കൂട്ടത്തിൽ ഷറഫിനെയും വിളിപ്പിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
എന്നാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ല.ഹാഷിം ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഓഫാക്കിയ സമയം ഷറഫിൻ്റെ വീടിന് സമീപമാണ് ലൊക്കേഷൻ കാണിച്ചിരുന്നത്.
തുടർന്ന് കഴിഞ്ഞ ദിവസം പോലീസ് നായയെ സ്ഥലത്ത് കൊണ്ടു വരികയും ഹാഷിമിൻ്റെ ബന്ധു ഹാഷിമിനെ കാറിൽ കൊണ്ടു വിട്ട സ്ഥലത്ത് നിന്നും മണം പിടിച്ച നായ ഷറഫിൻ്റെ വീട്ടിൽ ചെന്ന് കയറുകയായിരുന്നു.
എന്നാൽ ഈ സമയം ഷറഫ് വീട്ടിലില്ലായിരുന്നു. പിന്നീട് ഇന്നലെ വെളുപ്പിന് ഷറഫിൻ്റെ വീട്ടിലെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിൻ്റെ ചുരുൾ അഴിയുന്നത്.
ഇയാളുടെ വെളിപ്പെടുത്തലിൽ നിന്നാണ് പോലീസ് പട്ടാഴിയിലെത്തി നിസാമിനെ അറസ്റ്റ് ചെയ്തത്.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൊട്ടാരക്കര ഡി.വൈ.എസ്.പി.സ്പെഷൽ തഹസീല്ദാർ പൂയപ്പള്ളി സി.ഐ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളിലൊരാളായ നിസ്സാമിനെയും കൂട്ടി സംഭവസ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തത്.
കൊലപാതകവിവരമറിഞ്ഞ് രാവിലെ മുതൽ പ്രദേശത്ത് മൃതദേഹം പുറത്തെടുക്കുന്നത് കാണാൻ സ്ഥലത്ത് നൂറ് കണക്കിനാളുകൾ തടിച്ച് കൂടിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ