ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പുനലൂർ മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊളിങ് ഓഫിസറെ അറസ്റ്റ് ചെയ്തു.Kollam Punalur Polling officer arrested for drunken election duty

കൊല്ലം പുനലൂർ മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊളിങ് ഓഫിസറെ അറസ്റ്റ് ചെയ്തു. റിസർവ് ചെയ്തിരുന്ന ഉദ്യോഗസ്ഥരിൽ നിന്നും പകരം ആളിനെ നിയമിക്കുകയും ചെയ്തു.  

പുനലൂർ നിയോജക മണ്ഡലത്തിലെ ടോക് എച്ച് പബ്ലിക് സ്കൂളിൽ 94 -ആം നമ്പർ ബൂത്തിൽ ആണ്  സംഭവം. 

കൊട്ടാരക്കര എസ്.സി / എസ്.ടി കോടതിയിലെ ജീവനക്കാരൻപതാരം സ്വദേശി  പ്രകാശ് കുമാറാണ് അറസ്റ്റിലായത്. ഇന്ന് വൈകിട്ട് ആറു മണിയോടെ പ്രിസൈഡിങ് ഓഫിസറുടെ പരാതിയെത്തുടർന്നാണ് പൊലീസ് എത്തി അറസ്റ്റ് ചെയ്തത്. ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

പ്രിസൈഡിങ് ഓഫിസർ അടക്കം 2 വനിതാ ജീവനക്കാരും ആണ് ബൂത്തിൽ ഉണ്ടായിരുന്നത്. കേസ് എടുത്തത് സംബന്ധിച്ച് ഉച്ച നീതിന്യായ വകുപ്പിന് റിപ്പോർട്ട് നൽകുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ജെ. രാജേഷ് പറഞ്ഞു. 

മദ്യപിച്ച്  ബഹളമുണ്ടാക്കി എന്ന കാരണത്താലാണ് കേസ് എടുത്തിരിക്കുന്നതെന്ന് പോലീസ്‌ പറഞ്ഞു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.