ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോവിഡ് ബോധവൽക്കരണവും ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ വിതരണം നടത്തി. Kovid also conducted an awareness and homeopathic booster distribution.

ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയും പുനലൂർ ഗവണ്മെന്റ് ഹോമിയോ ആശുപത്രിയും സംയുക്തമായി ചേർന്ന് കോവിഡ് പ്രതിരോധ മാർഗങ്ങളെ കുറിച്ച് ബോധവൽക്കരണവും ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ വിതരണവും നടത്തി.

താലൂക്ക് ഹോമിയോ ആശുപത്രിയിൽ ചേർന്ന യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ.ഐ.ആർ.അശോക് കുമാർ കോവിഡ് രോഗത്തെ കുറിച്ചും പ്രതിരോധ മാർഗങ്ങളെ കുറിച്ചും ക്ലാസ്സ്‌ എടുത്തു. 

ഇമ്മ്യൂൺ ബൂസ്റ്റർ വിതരണം നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം ഉത്ഘാടനം ചെയ്തു. റെഡ് ക്രോസ്സ് സൊസൈറ്റി താലൂക്ക് ചെയർമാൻ ഡോ.കെ.ടി.തോമസ് അധ്യക്ഷത വഹിച്ചു. 

സെക്രട്ടറി രാമചന്ദ്രൻ പിള്ള, ജോയിന്റ് സെക്രട്ടറി  വിഷ്ണുദേവ്, ഐക്കര ബാബു  എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.രാജേഷ്.ആർ  സ്വാഗതവും രാഖി ചന്ദ്രൻ നന്ദിയും പറഞ്ഞു. 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.