ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോവിഡ് വ്യാപനം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും.Kovid expansion: Restrictions will be tightened in the state from today.

 

കോവിഡ് വ്യാപനം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും.

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍. വാരാന്ത്യവും നിയന്ത്രണങ്ങള്‍ തുടരും.

വിവാഹ ചടങ്ങുകള്‍ക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ല്‍ നിന്ന് 50 ലേക്ക് ചുരുക്കി. ​വിവഹം, ​ഗൃഹപ്രവേശം തുടങ്ങിയ സ്വകാര്യ ചടങ്ങുകള്‍ കോവിഡ് ജാ​ഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്ക് പങ്കെടുക്കാം.

ആരാധനാലയങ്ങളിലെ ഒത്തുചേരല്‍ രണ്ട് മീറ്ററില്‍ സാമൂഹിക ദൂരത്തില്‍, പരമാവധി 50 പേര്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. റമദാന്‍ ചടങ്ങുകളില്‍ പള്ളികളില്‍ പരമാവധി 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാവു. ചെറിയ പളളികളാണെങ്കില്‍ എണ്ണം ഇനിയും ചുരുക്കണം. നമസ്കരിക്കാന്‍ പോകുന്നവര്‍ പായ സ്വന്തമായി കൊണ്ടു പോകണം. ദേഹശുദ്ധി വരുത്താന്‍ ടാങ്കിലെ വെള്ളം ഉപയോഗിക്കരുത്. പകരം പൈപ്പ് വെള്ളം ഉപയോ​ഗിക്കണം. ആരാധനാലയങ്ങളില്‍ ഭക്ഷണവും തീര്‍ത്ഥവും നല്‍കുന്നത് ഒഴിവാക്കണം.

സിനിമാ ഹാളുകള്‍, മാളുകള്‍, ജിംനേഷ്യം, ക്ലബ്ബുകള്‍, കായിക സമുച്ചയങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍‌, ബാറുകള്‍‌ എന്നിവ ഇനിയൊരു തീരുമാനം ഉണ്ടാവുന്നത് വരെ അടച്ചിടും.

ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ-അടിയന്തര സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. എല്ലാ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുംശനിയാഴ്ച അവധിദിനമായി തുടരും.

ഷോപ്പുകളും റെസ്റ്റോറന്റുകളും രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം. (വീടുകളിലേക്കുള്ള ഡെലിവറി 9 മണി വരെ തുടരാം). എല്ലാ ഷോപ്പുകളും റെസ്റ്റോറന്റുകളും ഉപഭോക്താക്കളുമായുള്ള ഇടപെടല്‍/ഇന്‍ഹൌസ് ഡൈനിങ്ങ്‌ എന്നിവ പരമാവാധി കുറയ്ക്കണം. ഉപയോക്താക്കള്‍ക്ക് കടകളില്‍ മിനിമം സമയം മാത്രമാണ് അനുവദനീയം. ടേക്ക്‌അവേകളും ഹോം ഡെലിവറികളും അഭികാമ്യം.

രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയിലും ഇന്ന് മുതല്‍ ഈ ഉത്തരവ് ബാധകമാകും. ജില്ലാ തലത്തില്‍ ഞായറാഴ്ച വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലു൦ സമാന നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ ഇതായിരിക്കും ബാധകമാകുകയെന്ന് ജില്ല ഭരണകൂടം അറിയിച്ചു. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം കടകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും രാത്രി 7.30 വരെ തുറന്നു പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ പാഴ്സല്‍ വിതരണം രാത്രി ഒന്‍പതു വരെ തുടരാം. കടകളില്‍ പൊതുജനങ്ങളുമായുള്ള സമ്ബര്‍ക്കം പരമാവധി കുറയ്ക്കണം.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.