ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കിഴക്കൻ മലയോര മേഖലയിൽ പുലിയുടെ ആക്രമണം രൂക്ഷമാകുന്നു. Leopard attacks intensify in eastern hills

കിഴക്കൻ മലയോര മേഖലയിൽ പുലിയുടെ ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ഉടമസ്ഥന്റെ മുന്നിൽ വച്ച് വളർത്ത് മൃഗത്തെ പുലി ആക്രമിച്ചു കൊന്നു. 

പത്തനാപുരം പുന്നലയിലാണ് സംഭവം. പുന്നല കടശ്ശേരി വലിയകാവ് അഞ്ചു ഭവനിൽ പ്രദീപിന്റെ കന്നുകാലിയെ ആണ് പുലി കടിച്ചു കൊന്നത്. 

മേയാൻ വിട്ട കന്നുകാലികളുടെ കൂട്ടമായ കരച്ചിൽ കേട്ട് ഓടിയെത്തിയ പ്രദീപും നാട്ടുകാരും കണ്ടത് ഒന്നര വയസ്സ് പ്രായമായ കാളയെ പുലി അക്രമിക്കുന്നതാണ്. 

നാട്ടുകാർ ബഹളം വച്ചതിനെത്തുടർന്ന് പുലി കന്നുകാലിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടി മറഞ്ഞു. ആന ഉൾപ്പെടെയുള്ള വന്യ ജീവികളുടെ ശല്യത്താൽ പൊറുതിമുട്ടിയിരിക്കുകയാണ് കിഴക്കൻ മലയോരനിവാസികൾ.

ഒരു ഇടവേളയ്ക്കു ശേഷം പുലി ജനവാസ മേഖലയിലേക്ക് ഇറങ്ങി ആക്രമണം നടത്തുന്നത് ഇവരിൽ ഭീതിയുളവാക്കുന്നു. കാട്ടു മൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ കൃഷി ചെയ്യാന്‍ മടിക്കുകയാണ്. 

വന്യമൃഗങ്ങളിൽ നിന്ന് തങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.