ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും ഖത്തര്‍ ടി.വി കണ്ടെടുത്ത കൊച്ചു ഗായകൻ വൈറലായി പാട്ടും കഥയും കേട്ടു ലോകം കൈനീട്ടുന്നു.The little singer who discovered Qatar TV from a refugee camp in Syria is reaching out to the world to hear the song and story go viral

സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും ഖത്തര്‍ ടി.വി കണ്ടെടുത്ത കൊച്ചു ഗായകൻ വൈറലായി പാട്ടും കഥയും കേട്ടു ലോകം കൈനീട്ടുന്നു

അല്‍ ഫക്രിയ ഇന്‍സാന്‍ എന്ന മധുരമായ ആലാപനമാണ് സിറിയന്‍ അഭയാര്‍ഥി ജീവിതങ്ങളുടെ ഇരുണ്ട ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഖത്തര്‍ ടി.വി ക്യാമറമാന്‍ സ്വാര്‍ അല്‍ഹബിന്റെ ചെവിയില്‍ എത്തുന്നത്.പാട്ട് കേട്ട ഭാഗം ശ്രദ്ധിച്ചപ്പോള്‍ ആണ് പെട്രോള്‍ ടാങ്ക് പോലെ തോന്നിച്ച ഒരു വീപ്പക്കുറ്റിക്കുള്ളില്‍ ഇരുന്നു പാടുന്ന ഒരു കൌമാര പ്രായക്കാരനില്‍ എത്തിയത്.തീ കൂട്ടിക്കൊണ്ടിരിക്കെയായിരുന്നു പതിനേഴുകാരനായ അഹമ്മദ്‌ അല്കത്താബിന്റെ ഈണം.

തുടര്‍ന്ന് അഹമ്മദുമായി  ഖത്തര്‍ ടിവി സംഘം വിശദമായി സംസാരിക്കുകയും അത് പകര്‍ത്തുകയും ചെയ്തു.

യുദ്ധക്കെടുതികൾ അനുഭവിക്കുന്ന സിറിയയുടെ വടക്കുകിഴക്കന്‍ അലിപ്പോയിലെ ഒരു പ്രദേശത്ത് ക്രൂഡോയിൽ അവശിഷ്ടങ്ങൾ ക്ലീൻ ചെയ്യുന്ന കഠിനവും അപകടം പിടിച്ചതും ആയ പ്രവർത്തി ഏർപ്പെട്ടിരിക്കുകയായിരുന്നു അഹമ്മദ് സംഘവും. വീപ്പകള്‍ ശുചിയാക്കി വിറ്റാൽ കിട്ടുന്ന പണംകൊണ്ട് വേണമായിരുന്നു അവര്‍ക്കും അവരുടെ കുടുംബത്തിനും ഭക്ഷണം കഴിക്കാൻ.

കനത്ത തീയിൽ കരിഞ്ഞും പുകഞ്ഞും ആണ് ഈ കുട്ടികൾ ജോലിചെയ്തിരുന്നത് യുദ്ധ ബാധിത പ്രദേശങ്ങളിലെ ബാലവേല ചിത്രീകരിക്കുന്ന ഖത്തര്‍ ടിവിയുടെ ഉമ്രാന്‍ എന്ന പ്രോഗ്രാമിന്റെ ഷൂട്ടിങ്ങിനായി ആണ് സംഘം ഇവിടെയെത്തിയത്.

മൂന്നാം ക്ലാസിൽ പഠനം നിർത്തിയതായി അഹമ്മദ് പറഞ്ഞു ഇനി സാഹചര്യങ്ങൾ മാറി വന്നാലും തനിക്ക് സ്കൂളിൽ പോകാനാകില്ലെന്ന് അഹമ്മദ് പറഞ്ഞു എന്നാൽ ഖത്തര്‍ ടിവി പകർത്തിയ വീഡിയോയും വാര്‍ത്തയും വൈറലായതോടെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും അഹമ്മദിന് പഠിക്കാനും ജീവിക്കാനുമുള്ള സഹായം വാഗ്ദാനം ചെയ്യുകയാണ് പലരും.

അഭയാർത്ഥികളായ കുട്ടി4.കളുടെ പഠനം തുടരുന്നതിന് വഴിയോരുക്കുന്നതിന് കൂടി ലക്ഷ്യം വെച്ച് അവതരിപ്പിക്കുന്നത് ഖത്തര്‍ ടിവി പ്രോഗ്രാം ഇതോടെ ലക്ഷ്യത്തിയിക്കുകയാണ്.
അഭയാര്‍ത്തികല്‍ക്കായി 4.39 ലക്ഷം ലക്ഷം റിയാൽ സഹായവുമായി ഖത്തർ ചാരിറ്റി യു എന്‍ഏജൻസി വഴിയാണ് സഹായമെത്തിക്കുക.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.