ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കരുനാഗപ്പള്ളിയില്‍ അമ്മയെയും മൂന്ന് വയസുള്ള കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. A mother and her three-year-old child were found dead inside their house in Karunagappally, Kollam.

കൊല്ലം കരുനാഗപ്പള്ളിയില്‍ അമ്മയെയും മൂന്ന് വയസുള്ള കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 

വെള്ളിയാഴ്ച വൈകിട്ടാണ് തൊടിയൂർ പുലിയൂർവഞ്ചി തെക്ക് ബിനു നിവാസിൽ  ബിനുകുമാറിന്റെ ഭാര്യ സൂര്യയേയും മൂന്ന് വയസുകാരനായ മകൻ ആദിദേവിനെയും മരിച്ച നിലയിൽ കണ്ടത്. 

കുഞ്ഞിന്റെ കഴുത്തറുത്ത നിലയിലും, സൂര്യയുടെ കഴുത്തിലും കൈയിലും മുറിവുകളുള്ളതായും പോലീസ് പറയുന്നു. 

ബിനുകുമാറും ഭാര്യയും കുഞ്ഞുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ബിനുകുമാർ കൊല്ലത്ത് കട നടത്തുകയാണ്. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നുവരെയും സൂര്യയെയും കുഞ്ഞിനെയും വീട്ടിൽ കണ്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. 

എന്നാൽ, വൈകിട്ടോടെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനാൽ ബന്ധുക്കൾ വീട്ടിൽ അന്വേഷിച്ചു. കതക് അടച്ച നിലയിലായിരുന്നു. ഒടുവിൽ സമീപവാസികളായ ചിലരുടെ സഹായത്തോടെ ജനൽചില്ലുകൾ പൊട്ടിച്ചു നോക്കിയപ്പോഴാണ് ഇരുവരും മുറിക്കുള്ളിൽ മരിച്ചു കിടക്കുന്നതായി കണ്ടത്. 

പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം  മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.  ആത്മഹത്യയാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

സൂര്യയുടെ ബാഗിൽ നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുള്ളതായും കടബാധ്യത കാരണം ആത്മഹത്യ ചെയ്യുന്നതായുമാണ് കുറുപ്പിലെന്നും എന്നാൽ പോസ്റ്മാർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്നും പോലീസ് പറയുന്നു. 

ഫോറന്സിക്ക് ഉദ്യോഗസ്ഥരായ ദിവ്യ,  വയലറ്റ്, ദേവി, വിജയൻ എന്നിവരും എ സി പി സജീവ്, സി ഐ വിൻസന്റ്, എസ് ഐ ഉമേഷ്, ജോണ്സ് രാജ്, സന്തു, സി പി ഒ രജീഷ്, ഷിനാസ്, ഷക്കീല തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

കോവിഡ് പരിശോധനയ്ക്കും പോസ്റ്റമാർട്ടം റിപോർട്ടിനും ശേഷം ബോഡി വിട്ടു നൽകും. ആർ രാമചന്ദ്രൻ എംഎൽഎ, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ: സുധീർ കാരിക്കൽ, റ്റി രാജീവ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേല്‍, ജില്ലാ പഞ്ചായത്ത് അംഗം വസന്താ രമേശ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

ന്യൂസ്‌ ബ്യുറോ കരുനാഗപ്പള്ളി

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.