ചിതറ മാങ്കോട് ഇരമ്പിൽ വാർഡിൽ എഴുപത്തിയഞ്ചുവയസ്സുളള അംമ്പുജാക്ഷിയുടെ വോട്ടാണ് മറ്റാരും ഇല്ലാത്ത നേരത്ത് ഉദ്യോഗസ്ഥരെത്തി വിരളടളം പതിച്ച് വേട്ടു ചെയ്യിച്ചത്.
തളർന്ന് കിടക്കുന്ന അംമ്പുജാക്ഷിക്ക് സംസാരിക്കാനും കഴിയില്ല.അംമ്പുജാക്ഷിയുടെ വോട്ടു ഉദ്യോഗസ്ഥരുടെ ഇഷ്ടത്തിനുളള ചിഹ്നത്തിൽ ചെയ്തതായി മകൻ സുരേഷ് പറയുന്നു.ഇന്നലെ ഒരുമണിയോടെയാണ് സംഭവം
വീട്ടിൽ ജോലിക്കാരിയും തളർന്ന് കിടക്കുന്ന അംമ്പുജാക്ഷിയും മാത്രമാണ് ഉണ്ടായിരുന്നത്.അഞ്ചു പേരെത്തി അംമ്പുജാക്ഷിയുടെ റേഷൻ കാർഡും തിരിച്ചറിയൽ രേഖകയും ആവശ്യപെട്ടു
ജോലികാരി ഇവ എടുത്ത് നൽകി.
ഉദ്യോഗസ്ഥർ അംമ്പുജാക്ഷിയുടെ വിരലടയാളം പതിച്ച് മടങ്ങി പോകുകയും ചെയ്തു.മൂന്നു മണിയോടെ വീട്ടിലെത്തിയ സുരേഷ് അമ്മയുടെ കൈയിൽ വോട്ടു ചെയ്ത അടയാളം കണ്ടു കാര്യം തിരക്കുമ്പോഴാണ് ഇവരെ വോട്ടു ഇടിച്ച കാര്യം അറിയുന്നത്.
പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനുളള ഒരു മാനദണ്ഡവും പാലിക്കാതെ ഇഷ്ട സ്ഥാനാർത്ഥിക്ക് ഉദ്യോഗസ്ഥർ അംമ്പുജാക്ഷി യുടെ വേട്ടു രേഖപ്പെടുത്തിയത് മകൻ സുരേഷ് ചോദ്യം ചെയ്യുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ