ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പുനലൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന പവിത്രം ജ്വല്ലേഴ്സ് ഉടമ ഇടപാടുകാരെ വഞ്ചിച്ചതായി പരാതി.Pavithram Jewelers owner working at Punalur post office junction in Kollam has been accused of cheating customers.


 കൊല്ലം പുനലൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന പവിത്രം ജ്വല്ലേഴ്സ് ഉടമ ഇടപാടുകാരെ വഞ്ചിച്ചതായി പരാതി

പുനലൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന പവിത്രം ജ്വല്ലേഴ്സ് ഉടമ ഇടപാടുകാരെ വഞ്ചിച്ചതായി പരാതി. പരാതിയുമായി ഇരുപതോളം ആളുകളാണ് പുനലൂർ പോലീസ് സ്റ്റേഷനിൽ എത്തിയത്.

പവിത്രം ജ്വല്ലറി തുറന്നു പ്രവർത്തിക്കാത്തതിനെത്തുടർന്ന് തിങ്കളാഴ്ച രാവിലെ പരാതിക്കാർ ജൂവലറിക്ക് മുൻപിലും തടിച്ചുകൂടിയിരുന്നു. ജ്വല്ലറിയിൽ ചിട്ടിക്ക് ചേർന്നവരും ഇവിടെ പണം നിക്ഷേപിച്ചവരുമാണ് തങ്ങളെ പവിത്രം ജ്വല്ലേഴ്‌സ് ഉടമ വഞ്ചിച്ചതായി പുനലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പവിത്രം ജ്വല്ലേഴ്സ് ഉടമ ടി. സാമുവൽ എന്ന പവിത്രം സാബുവിനെതിരെയാണ് വ്യാപക പരാതി ഉയർന്നിരിക്കുന്നത്. ഇയാൾ ഇടപാടുകാരുടെ പണവുമായി മുങ്ങിയെന്നാണ് ആരോപണം. വിവാഹ ആവശ്യങ്ങൾക്കും, വിദ്യാഭ്യാസത്തിനും, വീട് വയ്ക്കുന്നതിനും തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി പാവപ്പെട്ടവരടക്കം നിരവധിപേരായിരുന്നു ഇവിടെ ചിട്ടിക്കും മറ്റും ചേർന്നിരുന്നത്.

ദേശസാൽകൃത ബാങ്കുകളെക്കാൾ ഉയർന്ന പലിശ നൽകുന്നു എന്നതായിരുന്നു ഇടപാടുകാരെ ഇവിടേക്ക് ആകർഷിച്ചത്. ഇങ്ങനെ വിവിധ ആവശ്യങ്ങൾക്കായി 20 ലക്ഷവും, പത്തു ലക്ഷവും, 5 ലക്ഷവുമൊക്കെ ചേർത്തവരാണ് വഞ്ചിക്കപ്പെട്ടത്.

ഇങ്ങനെ കോടിക്കണക്കിനു രൂപ ഇടപാടുകാർക്ക് നഷ്ടമായതായാണ് പ്രാഥമിക നിഗമനം. പവിത്രം ജൂവലേഴ്സ് ഇപ്പോൾ തുറന്ന് പ്രവർത്തിക്കാത്തതും ഉടമ സാബുവിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതും പരാതിക്കാരുടെ പരാതിയെ സാധൂകരിക്കുന്നു. വ്യാപകമായി പരാതി ലഭിച്ചതിനെത്തുടർന്ന് പുനലൂർ പോലീസ് പവിത്രം സാബുവിനായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.