പുതിയ സര്‍ക്കാരെങ്കിലും ദുസ്ഥിതിക്ക് അറുതിവരുത്തണമെന്ന് പഞ്ചായത്ത് അംഗം. വോട്ടു ചെയ്യാനായി മണ്‍റോതുരുത്തിലെ കിടപ്രം വടക്ക് വാര്‍ഡിലെ ജനങ്ങള്‍ ആറു കടന്നും ഏറെദൂരം നടന്നുമാണ് കാലങ്ങളായി ബൂത്തിലെത്തുന്നത്.
മണ്‍റോതുരുത്തിലെ ഒന്നാംവാര്‍ഡ് കല്ലടയാറിനക്കരെ പടിഞ്ഞാറേ കല്ലടയിലാണ്. ഇവരുടെ വോട്ട് പെരുങ്ങാലം സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളിലും.
കണ്ണങ്കാട്ട് കടവിലും മലയില്‍ കടവിലുമെത്തി കടത്തുവള്ളത്തില്‍ കിടപ്രം തെക്ക് എത്തിയശേഷം കിലോമീറ്ററുകള്‍ നടന്നാണ് പെരുങ്ങാലത്തെ പോളിംഗ് ബൂത്തിലെത്തേണ്ടത്.
900-ലധികം വോട്ടര്‍മാരാണ് വോട്ടുചെയ്യാനായി കടമ്പകളെല്ലാം താണ്ടേണ്ടത്. കാലമിത്രയായിട്ടും ഇതിനൊരുപരിഹാരം കാണാനാവാത്തത് തുരുത്തിലെ ജനങ്ങളോടുള്ള കടുത്ത അനീതിയാണെന്ന് ഗ്രാമപഞ്ചായത്ത് അംഗം അനില്‍ പറയുന്നു. പുതിയ സര്‍ക്കാരെങ്കിലും കല്ലടയാറിനു കുറുകേ പാലം നിര്‍മ്മിക്കുകയോ പടിഞ്ഞാറേ കല്ലടയില്‍ വോട്ടുചെയ്യാനുള്ള സംവിധാനമൊരുക്കുകയോ ചെയ്യണം.
താമസിക്കുന്നത് പടിഞ്ഞാറേ കല്ലടയിലാണെങ്കിലും കിടപ്രം വടക്കുഭാഗത്തെ ജനങ്ങളുടെ പോലിസ് സ്്റ്റേഷന് കിഴക്കേ കല്ലടയിലാണ്.
ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം ആറുകടന്ന് അക്കരെപ്പോകണം. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വന്നാലും എല്‍.ഡി.എഫ്. വന്നാലും ജനങ്ങളുടെ ദുരിതത്തിന് അറുതിയുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.
ന്യൂസ് ബ്യുറോ മണ്‍റോതുരുത്ത്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ