ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ പാസഞ്ചറില്‍ യുവതിക്ക് നേരെ ആക്രമണം;ട്രെയിനില്‍ നിന്ന് ചാടിയ യുവതിയ്ക്ക് പരിക്ക്.Punalur passenger assaulted, woman injured after jumping from train

പുനലൂര്‍ പാസഞ്ചറില്‍ യുവതിക്ക് നേരെ ആക്രമണം;ട്രെയിനില്‍ നിന്ന് ചാടിയ യുവതിയ്ക്ക് പരിക്ക്

കൊച്ചി:കാഞ്ഞിരമറ്റം: ഓടികൊണ്ടിരുന്ന ട്രെയിനിൽ യുവതിക്കു നേരെ ആക്രമണം. ഇന്ന് രാവിലെ പുനലൂർ പാസഞ്ചറിലാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മുളംതുരുത്തി സ്വദേശിനിയെയാണ് അജ്ഞ്ഞാതൻ ഉപദ്രവിച്ചത്. കവർച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം.ട്രെയിനിൽ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്ക് പരിക്ക്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ വിശദമായ പരിശോധന തുടരുകയാണ്.

വളയും മാലയും ഊരി നൽകാൻ പ്രതി അവശ്യപ്പെട്ടെന്ന് പരുക്ക് പറ്റിയ യുവതി മൊഴി നൽകിയിട്ടുണ്ട്. മാല പൊട്ടിച്ചെടുത്തെന്നും മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്നും പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് വിശദമാക്കി. ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവര്‍ പുനലൂര്‍ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്. മുളംതുരുത്തി എത്തിയതോടെ അജ്ഞാതന്‍ ട്രെയിന്‍ കംപാര്‍ട്ടമെന്‍റിലേക്ക് കയറി രണ്ട് ഡോറുകളും അടച്ചു. സ്ക്രൂ ഡ്രൈവര്‍ കൈവശമുണ്ടായിരുന്ന ഇയാള്‍ ഭീഷണിപ്പെടുത്തി. മാലയും വളയും കൈക്കലാക്കിയ ശേഷം യുവതിക്ക് നേരെ കയ്യേറ്റ ശ്രമം തുടങ്ങിയതോടെയാണ് യുവതി ട്രെയിനില്‍ നിന്ന് ചാടിയത്.

കാഞ്ഞിരമറ്റം സ്റ്റേഷനിലാണ് യുവതി ട്രെയിനില്‍ നിന്ന് ചാടിയത്. അക്രമി തള്ളിയിട്ടതാണോ അതോ യുവതി പ്രാണരക്ഷാര്‍ത്ഥം ചാടിയതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രതി ഒരു കണ്ണിനു മാത്രം കാഴ്ച്ച ഉള്ള ആളെന്നു റയിൽവേ സരക്ഷണ സേന വിശദമാക്കുന്നത്. ഇയാളെഇയാളെ പിടികൂടാൻ ശ്രമം തുടങ്ങിയെന്നും ആര്‍പിഎഫ് പ്രതികരിച്ചു. കവർച്ച ആയിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് സൂചനയെന്നും ആര്‍പിഎഫ് വിശദമാക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുമ്പോള്‍ റിസര്‍വ്വ് ചെയ്ത ടിക്കറ്റുമായല്ലാതെ യാത്ര ചെയ്യാന്‍ അനുമതിയില്ലാത്ത സാഹചര്യമാണ് ട്രെയിനുകളില്‍ നിലവിലുള്ളത്.

2011 ഫെബ്രുവരി ഒന്നിന് 22കാരിയായിരുന്ന സൗമ്യ ട്രെയിൻ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ട് കൊല്ലപ്പെട്ടിരുന്നു. എറണാകുളത്ത് നിന്ന് ഷൊർണൂരേക്ക് വന്ന പാസഞ്ചർ ട്രെയിനിന്റെ വനിതാ കംപാർട്മെന്റിൽ അതിക്രമിച്ച് കടന്നായിരുന്നു ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചത്. ഇയാൾ സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിന് വിധേയയാക്കിയെന്നും വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായി സൗമ്യ കൊല്ലപ്പെട്ടുവെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.