ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂർ സപ്ലൈകോയിൽ നിന്നും റേഷൻ കടകളിലേക്ക് ഭക്ഷ്യ വസ്തുക്കൾ കയറ്റി വന്ന ലോറിയിൽ നിന്നും റോഡിലേയ്ക്ക് അരിചാക്കുകള്‍ വീണു.Rice bags fell on the road from a lorry carrying food items from Punalur Supplyco to ration shops.

പുനലൂർ സപ്ലൈകോയിൽ നിന്നും റേഷൻ കടകളിലേക്ക് ഭക്ഷ്യ വസ്തുക്കൾ കയറ്റി വന്ന ലോറിയിൽ നിന്നും റോഡിലേയ്ക്ക് അരിചാക്ക് കെട്ടുകൾ വീണു മണിക്കൂറോളം ഭക്ഷ്യവസ്തുക്കൾ റോഡിൽ കിടന്നു.

അഞ്ചൽ പുനലൂർ റോഡിൽ അഗസ്ത്യക്കോട് അമ്പലമുക്കിന് സമീപത്തെ വളവിലാണ് ലോറിയിൽ നിന്നും ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ചാക്ക് കെട്ടുകൾ റോഡിലേക്ക് വീണത് .

ഇതോടെ മണിക്കൂറോളം ഭാഗികമായി ഇവിടെ ഗതാഗതം തടസ്സപ്പെട്ടു.

ഭക്ഷ്യവസ്തുക്കളുമായി വന്ന ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതുമൂലം  റോഡിൽ വീണ ഭക്ഷ്യവസ്തുക്കൾ  മാറ്റാനാകാതെ മണിക്കൂറോളം റോഡിൽ കിടന്നു.  

പുനലൂരിൽ നിന്നും കൂടുതൽ തൊഴിലാളികൾ എത്തിയാണ് റോഡിൽ വീണ ചാക്ക് കെട്ടുകൾ മറ്റൊരു വാഹനത്തിൽ  കയറ്റിയത്.

അഞ്ചലിലെ വിവിധ റേഷൻ കടകളിലേക്ക് കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കളാണ് റോഡിൽ വീണത്.

ലോറിയിൽ അമിതമായി ലോഡ് കയറ്റിയതിനെത്തുടർന്നാണ് വളവ് തിരിഞ്ഞപ്പോൾ ചാക്കുകെട്ട് റോഡിൽ വീണതെന്ന് നാട്ടുകാർ പറഞ്ഞു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.