പ്രവർത്തന പാരമ്പര്യവും പാണ്ഡിത്യമുള്ള പ്രിൻസിപ്പാളും ഒരുകൂട്ടം നിശ്ചയദാർഢ്യമുള്ള അധ്യാപകരുടെയും നേതൃത്വത്തിൽ പുതിയ മാനേജ്മെന്റിന്റെ കീഴിലാണ് 2021-2022 അധ്യായന വർഷത്തിന് തുടക്കം കുറിച്ചത്.
പുതിയ മാനേജ്മെന്റിന്റെ കീഴിലുള്ള അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പരിപാടി സ്കൂള്‍ ലൈബ്രറി ഹാളിൽ നടന്നു.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ജോർജി പി ജോർജ് അധ്യക്ഷനായിരുന്നു. സ്കൂൾ ചെയർമാൻ ബിജു രാജു സ്വാഗതം പറഞ്ഞ യോഗം പുനലൂർ രൂപത ബിഷപ്പ് റൈറ്റ്റ്റ് റവറന്റ് ഡോക്ടർ സിൽവസ്റ്റർ പൊന്നു മുത്താന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സി.ആർ.എസ് വൈസ് പ്രസിഡൻറ് മനോജ് കരുണാകരൻ ,സിസ്റ്റർ സിസിലി, മുസ്ലിംലീഗ് പുനലൂർ മുനിസിപ്പൽ കമ്മിറ്റി അംഗം സലിം പുനലൂർ, ഓഫീസ് അഡ്മിനിസ്ട്രേറ്റർ റിൻസി, സ്കൂളിലെ ആദ്യ അധ്യാപിക ബിന്ദു ഷാജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
റിനി ജോയ് നന്ദിപറഞ്ഞു.തുടര്‍ന്ന് ദേശിയ ഗാനത്തോട് കൂടി സമ്മേളനം അവസാനിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ