ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വന്യമൃഗം ആക്രമിക്കാതിരിക്കണമെങ്കിൽ കന്നുകാലികളെ വളർത്തരുത് എന്ന് വിചിത്ര ന്യായവുമായി തെന്മലയിലെ വനപാലകർ. Thenmala forest rangers have come up with a bizarre excuse not to raise livestock if they do not want to be attacked by wild animals.

വന്യമൃഗം ആക്രമിക്കാതിരിക്കണമെങ്കിൽ കന്നുകാലികളെ വളർത്തരുത് എന്ന് വിചിത്ര ന്യായവുമായി തെന്മലയിലെ വനപാലകർ. 

നാഗമലയിൽ പുലി ആക്രമിച്ച പശു കിടാവിന്റെ അവശിഷ്ടം തെന്മല ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ എത്തിച്ചു നാട്ടുകാരുടെ പ്രതിഷേധം. 

വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് നാഗമല നിവാസികൾ പഞ്ചായത്ത്‌ അംഗം സിബിൽ ബാബുവിന്റെ നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തിയത്. 

വ്യഴാഴ്ച്ച പുലർച്ചെ ആണ് നാഗമല എസ്റ്റേറ്റ് തൊഴിലാളിയും ക്ഷീര കർഷകനുമായ തങ്കവേലുവിന്റെ ഒരു മാസം പ്രായമുള്ള പശു കിടാവിനെ പുലി ആക്രമിച്ചു കൊന്നത്. 

ഈ മാസം മൂന്നാമത്തെ തവണയാണ് പുലി എസ്റ്റേറ്റ് ലയത്തിൽ ഇറങ്ങുന്നത്. തുടർച്ചയായി എത്തുന്ന പുലിയെ ഉടൻ പിടികൂടണം എന്ന് ആവശ്യപ്പെട്ടപ്പോൾ നാട്ടുകാർക്ക് തെന്മലയിലെ വനപാലകർ നൽകിയ മറുപടി വളർത്തു മൃഗങ്ങളെ അഴിച്ചു വിടരുത് എന്നും കന്നുകാലികളെ വളർത്താതിരിക്കാൻ ശ്രമിക്കണം എന്നുമാണ്. 

ഒപ്പം തൊഴിലാളികൾ കന്നുകാലികളെ വളർത്താതിരിക്കാൻ എസ്റ്റേറ്റ് മാനേജ്‌മെന്റിനു കത്ത് നൽകും എന്നും വനപാലകർ അറിയിച്ചതോടെയാണ് നാട്ടുകാർ ക്ഷുഭിതരായത്. 

ഇത് കൂടാതെ തെന്മല ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ ആക്രമിക്കപ്പെട്ട വളർത്തു മൃഗങ്ങൾക്കു വെറ്റിനറി ഡോക്ടർ ശുഭാർശ ചെയ്യുന്ന നഷ്ടപരിഹാര തുക വെട്ടി കുറയ്ക്കുന്നതായും ആക്ഷേപം ഉയർന്നു. 

രണ്ട് ദിവസത്തിനുള്ളിൽ പ്രദേശത്തു പുലി കൂട് സ്ഥാപിച്ചു പുലിയെ പിടിക്കണം എന്നും കോവിഡ് ആയതിനാൽ ആണ് നാട്ടുകാർ മിതമായി ആണ് സമരം നടത്തിയത് എന്നും തെന്മല ഗ്രാമ പഞ്ചായത്ത് അംഗം സിബിൽ ബാബു പറഞ്ഞു. 

തെന്മല ഫോറസ്റ്റ് റേഞ്ച് ഓഫീസർ വേണു തെന്മല പോലീസ് സബ് ഇൻസ്‌പെക്ടർ ശാലു എന്നിവർ സ്ഥലത്തെത്തി സമരക്കാരുടെ ആവശ്യം പരിഹരിക്കും എന്ന് ഉറപ്പ് നൽകിയ ശേഷം കോവിഡ് മാനദണ്ഡം പാലിച്ചു സമരക്കാരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെടുകയായിരുന്നു. 

അതെ സമയം തങ്കവേലുവിന് മുൻപും കൃത്യമായി നഷ്ടപരിഹാരം നൽകിയിട്ടുണ്ട് എന്നും വ്യഴാഴ്ച്ച നടന്ന സംഭവത്തിൽ കൃത്യമായി നഷ്ടപരിഹാരം നൽകും എന്നും വനപാലകർ അറിയിച്ചു. 

കൂടാതെ നാഗമലയിൽ വനം വകുപ്പുമായി ബന്ധപ്പെട്ട ചില കേസുകളിൽ പ്രതികളെ പിടികൂടിയതിൽ ഉള്ള അമർഷം കൊണ്ടാണ് ചിലർ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് എന്നും വനപാലകർ അനൗദ്യോഗികമായി പറയുന്നു.

ന്യുസ് ബ്യുറോ തെന്മല

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.