ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ട്രോമാ കെയർ വാളൻറിയർമാർക്ക് പുതുവസ്ത്രങ്ങൾ സമ്മാനിച്ച് വളാഞ്ചേരി പോലീസ്.Valancherry police donate new clothes to trauma care volunteers

ട്രോമാ കെയർ വാളൻറിയർമാർക്ക് പുതുവസ്ത്രങ്ങൾ സമ്മാനിച്ച് വളാഞ്ചേരി പോലീസ്


വളാഞ്ചേരി:വിഷു റംസാൻ ആഘോഷങ്ങളുടെ ഭാഗമായി വളാഞ്ചേരിയിലെ ട്രോമാകെയർ പോലീസ് വാളൻറിയർ പ്രവർത്തകർക്ക് വളാഞ്ചേരി പോലീസ് പുതുവസ്ത്രങ്ങൾ കൈമാറി. 
പ്രതിഫലേച്ഛയില്ലാതെ പ്രകൃതിദുരന്തനിവാരണ പ്രവർത്തനങ്ങളിലും ട്രാഫിക് ക്രമീകരണത്തിലും വളാഞ്ചേരി പോലീസിനെ സഹായിച്ച് നാടിന് മാതൃകയാകുന്ന തരത്തിൽ പ്രവർത്തനം നടത്തുന്ന സന്നദ്ധ പ്രവർത്തകർക്കാണ് ഉപഹാരം നല്കിയത്. 
കഴിഞ്ഞ രണ്ട് മാസക്കാലമായി വട്ടപ്പാറ വളവ് അപകടരഹിത മേഖലയായി നിലകൊള്ളുന്നതിൽ വളാഞ്ചേരി പോലീസ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി നിലകൊള്ളുന്നത് ട്രോമാകെയർ പ്രവർത്തകരാണ്.
കൂടാതെ തെരഞ്ഞെടുപ്പ് ജോലിയിൽ പോലീസ് മുഴുകിയപ്പോൾ വളാഞ്ചേരി ടൗണിലെ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്ത് ക്രമീകരിച്ചത് പോലീസ് വാളൻ്റിയേഴ്സ് പ്രവർത്തകരാണ്. 
യാതൊരു പ്രതിഫലവും സ്വീകരിക്കാതെ നടത്തുന്ന ഇവരുടെ സന്നദ്ധ പ്രവർത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് വളാഞ്ചേരി സി.ഐ പി.എം ഷമീർ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.