കൊല്ലം പത്തനാപുരത്ത് മാധ്യമ പ്രവർത്തകന് നേരെ ഉണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം.
മാധ്യമ പ്രവർത്തകന് നേരെ സദാചാര ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സ്വകാര്യ ന്യൂസ് ചാനൽ റിപ്പോർട്ടർ പിറവന്തൂർ വാഴത്തോപ്പ് പള്ളി കിഴക്കേതിൽ ലിജോ തോമസിന്റെ നേരെയാണ് സദാചാര ഗുണ്ടാ അക്രമണം ഉണ്ടായത്.
ഇന്നലെ മഴക്കെടുതിയുടെ ന്യൂസ്
റിപ്പോർട്ടിനായി പോകവെ പുന്നല പോസ്റ്റാഫീസ് പടിക്കൽ വെച്ച് എതിരെ അമിത
വേഗതയില്‍ വന്ന പാസഞ്ചർ ഓട്ടോയുമായി ലിജോ ഓടിച്ച വാഹനം
കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ ലിജോ പത്തനാപുരം പോലീസിനെ വിവരം അറിയിക്കുകയും ഒപ്പം പോലീസ് വരുന്നതിനായി കാത്തിരിന്നു.
ഈ സമയത്ത് അപകടമുണ്ടാക്കിയ ഓട്ടോ ഡ്രൈവർ പുന്നല മരുതിമൂട് പുരയിടത്തിൽ
റഫീക്കും കൂട്ടാളികളും ചേർന്ന് ലിജോയെ മാരകമായി മർദ്ദിച്ചു പരുക്കേല്‍പ്പിക്കുകയും അസഭ്യം
പറയുകയുമായിരുന്നു.
പത്തനാപുരം പൊലീസിൽ നൽകിയ പരാതിയിൽ അന്യേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് സി ഐ സുരേഷ് കുമാർ പറഞ്ഞു.
തലക്കും ശരീരത്തില്‍ പലയിടത്തും പരുക്കേറ്റ ലിജോ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വാഹന അപകടത്തിന്റെ പേരില്‍ ഒരാളെ മര്‍ദ്ദിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
അനധികൃതമായി സമാന്തര സര്‍വീസ് നടത്തുന്ന ഓട്ടോകളുടെ അമിത വേഗത നിരന്തരം അപകടം വരുത്തി വെക്കുന്നത് പതിവാണ്.
ലിജോയെ മര്‍ദ്ദിച്ചതില്‍ ചാമക്കാല ജ്യോതി കുമാറും,കെ.പി.സി.സി നിര്‍വാഹക സമിതി അംഗം സി.ആര് നജീബും പ്രതിഷേധിച്ചു.
സംഭവത്തിൽ പത്ര പ്രവര്‍ത്തക അസോസിയേഷനും മാധ്യമ കൂട്ടായ്മയും പ്രതിഷേധം അറിയിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുവാന്‍ വേണ്ടി ഉന്നത പോലീസ് അധികാരികളുമായി ബന്ധപ്പെട്ടു.
ലിജോ തോമസിനെതിരെ ഉണ്ടായ ആക്രമണത്തില്‍ പുനലൂര്‍ ന്യൂസും പ്രതിഷേധിക്കുന്നു.
ന്യൂസ് ഡസ്ക് പുനലൂര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ