ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പെയിന്റടിക്കാനെത്തിയ വീടിന്റെ താക്കോല്‍ കൈക്കലാക്കി പണവും സ്വര്‍ണ്ണവും കവര്‍ന്നു: തിരുവനന്തപുരത്ത് നിന്ന് യുവദമ്പതികള്‍ അറസ്റ്റില്‍.A young couple from Thiruvananthapuram has been arrested for stealing money and gold from the house.

പെയിന്റടിക്കാനെത്തിയ വീടിന്റെ താക്കോല്‍ കൈക്കലാക്കി പണവും സ്വര്‍ണ്ണവും കവര്‍ന്നു: തിരുവനന്തപുരത്ത് നിന്ന് യുവദമ്പതികള്‍ അറസ്റ്റില്‍.

പെയിന്റടിക്കാനെത്തിയ വീടിന്റെ താക്കോല്‍ കൈക്കലാക്കി പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ യുവദമ്ബതികള്‍ അറസ്റ്റില്‍. വര്‍ക്കല സ്വദേശി റിയാസും (29) ഭാര്യ ആന്‍സിയുമാണ് പിടിയിലായത്. നിര്‍മാണത്തിലിരുന്ന വീടിന്‍റെ താക്കോല്‍കൂട്ടം കൈക്കലാക്കി ഇവര്‍ അഞ്ച് ലക്ഷവും സ്വര്‍ണവും കവരുകയായിരുന്നു.

ഇലകമണ്ണില്‍ സുധീര്‍ഖാന്‍റെ വീടിന് പെയിന്റടിക്കാന്‍ റിയാസ് എത്തിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ താക്കോല്‍ കൈക്കലാക്കുന്നത്. ഭാര്യ ആന്‍സിക്കൊപ്പം ഇരുചക്രവാഹനത്തിലെത്തി വീട്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപയും മൂന്ന് പവന്‍ ആഭരണങ്ങളും കവരുകയായിരുന്നു.

വീട്ടുടമസ്ഥന്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്‍റെ ഒരു മുറിയിലായിരുന്നു പണവും മറ്റു വീട്ടുസാധനങ്ങളും സൂക്ഷിച്ചിരുന്നത്. പൂട്ടിയതിന് ശേഷം മാറ്റിവെച്ചിരുന്ന താക്കോല്‍ കൂട്ടം സ്വന്തമാക്കിയായിരുന്നു മോഷണം.
വീടുമായി പരിചയമുള്ളവരെയും അടുത്തിടെ വന്നു പോയവരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പ്രതികളെ കുടുക്കിയത്. മോഷണ ദിവസം രാത്രി റിയാസും ആന്‍സിയും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് പ്രതികളെ കണ്ടെത്താന്‍ സഹായമായി. ആഡംബര ജീവിതമാണ് ഇരുവരും നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.