ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

താടിയും മുടിയും നീണ്ടുപോയി, ആശുപത്രിയില്‍ എത്തിയപ്പോള്‍ മോഷ്ടാവാക്കിയെന്ന് യുവാവ്;പോലീസെത്തി മാപ്പ് പറയിച്ചു.The young man apologized to the police, saying that his beard and hair were long and he had stolen it when he arrived at the hospital.

താടിയും മുടിയും നീണ്ടുപോയി, ആശുപത്രിയില്‍ എത്തിയപ്പോള്‍ മോഷ്ടാവാക്കിയെന്ന് യുവാവ്;പോലീസെത്തി മാപ്പ് പറയിച്ചു

മലപ്പുറം- കുടുംബത്തൊടൊപ്പം ആശുപത്രിയിലെത്തിയ യുവാവിനെ മോഷ്ടാവാണെന്ന് ആരോപിച്ച് ഒരു സംഘം തടഞ്ഞുവെച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലാണ് സംഭവം. താടിയും മുടിയും കളറുള്ള വസ്ത്രം ധരിച്ചതുമാണ് തന്നെ മോഷ്ടാവാക്കിയതിന് പിന്നിലെ കാരണമെന്ന് യുവാവ് പറഞ്ഞു. ജാതിയമായി അധിക്ഷേപവും നേരിട്ടുവെന്ന്  യുവാവ് വീഡിയോയില്‍ പറയുന്നു. പോലീസ് ഇടപെട്ടാണ് വിഷയം ഒതുക്കിത്തീര്‍ത്തത്.

താനും ഭാര്യയും അനിയത്തിയും കുട്ടികളും ബുധനാഴ്ച രാവിലെയാണ് കൂടെ പരപ്പനങ്ങാടിയിലെ നഹാസ് ആശുപത്രിയിലെത്തിയതെന്ന് യുവാവ് പറയുന്നു.  ടോക്കണെടുത്ത ശേഷം ഡോക്ടറെ കാണാന്‍ കാത്തിരിക്കുകയായിരുന്നു. ഇതിനിടെ കുട്ടി കരഞ്ഞു, കരച്ചില്‍ നിര്‍ത്തിക്കാന്‍ ഞാനൊരു മിഠായി വാങ്ങിക്കാമെന്ന് കരുതി പുറത്തിറങ്ങി. പരിചയമില്ലാത്ത രണ്ടുപേര്‍ ഞാന്‍ പോകുന്നതിനിടെ എന്നെ പിടിച്ചുവെച്ച് സംസാരിച്ചു.

സംഭവം എന്താണെന്ന് ആദ്യം മനസിലായില്ല. പിന്നീട് കാര്യം മനസിലായി. 185 രൂപയും ഒരു മൊബൈല്‍ ഫോണും അവിടെ നിന്ന് നഷ്ടപ്പെട്ടിരുന്നു. അതെടുത്തത് ഞാനാണെന്ന് ആരോപിച്ചാണ് പിടിച്ചുവെച്ചത്. ആശുപത്രിയിലെ ജീവനക്കാരും പിന്നെ വിശ്വം എന്ന് പേരായ ഒരാളുമാണ് എന്നെ യാതൊരു കാരണവുമില്ലാതെ ചോദ്യം ചെയ്തത്. വിശ്വം എന്നയാള്‍ മുന്‍പ് പോലീസിലാണെന്ന് തോന്നുന്നു. പത്തു മിനിറ്റ് ഇവരെന്നെ ചോദ്യം ചെയ്തു, ഞാനവരോട് ഭാര്യയും കുട്ടിയും കൂടെയുണ്ടെന്ന് പറഞ്ഞു. എങ്കിലും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ചില സമയങ്ങളില്‍ ഭീഷണിയായി.

എന്റെ വസ്ത്രധാരണവും താടിയും മുടിയും കണ്ടിട്ടാണ് അവരെന്നെ പിടിച്ചുവെച്ചത്. സിസിടിവി ഉണ്ടായിട്ട് അത് പരിശോധിച്ചില്ല. എനിക്കിത്തിരി നിറം കുറവാണ് താടിയും മുടിയും നീട്ടി വളര്‍ത്തിയിട്ടുണ്ട്. ഇത് വംശീയ അധിക്ഷേപമാണ്. മറ്റൊരാള്‍ക്ക് ഈ ഗതികേട് വരരുത്. ഞാന്‍ പോലീസിനെ വിളിച്ചിരുന്നു. പോലിസ് വന്ന് അവരോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് അവർ  മാപ്പ് പറഞ്ഞു.

അപമാനിച്ചവരുടെ മുന്നില്‍ വെച്ച് മാപ്പ് പറയണമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അത് അവരുടെ അഭിമാനത്തിന് ക്ഷതമാണെന്ന് അവര്‍ പറഞ്ഞത്. നോക്കൂ എന്റെ സ്വഭിമാനത്തിന് യാതൊരു വിലയുമില്ല. മോഷ്ടാവായി ചിത്രീകരിക്കപ്പെട്ടത് പ്രശ്‌നമല്ല. ഇത് കാണുന്നവരും ആലോചിക്കണം. എത്രത്തോളം അപമാനമാണ് നേരിട്ടതെന്ന്- യുവാവ് പറഞ്ഞു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.