ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സെക്ടറൽ മജിസ്‌ട്രേറ്റിനെ ആക്ഷേപിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്‌ത യുവാവ് അറസ്റ്റിൽ.Young man arrested for insulting Sectoral Magistrate and obstruction of duty.

സെക്ടറൽ മജിസ്‌ട്രേറ്റിനെ ആക്ഷേപിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്‌ത യുവാവ് അറസ്റ്റിൽ.
സെക്ടറൽ മജിസ്‌ട്രേറ്റിന്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ആക്ഷേപിക്കുകയും അത് തടയാൻ വന്ന പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു.

കൊട്ടാരക്കര അണ്ടൂർ തോട്ടത്തിൽ കടവിൽ ഷാജി മകൻ ബിപിൻ ആണ് അറസ്റ്റിൽ ആയത്.ഇന്നലെ ഉച്ചക്ക് 3 മണിയോടുകൂടി ആയിരുന്നു സംഭവം. 

സർക്കാർ നിർദേശ പ്രകാരം സെക്ടറൽ മജിസ്‌ട്രേറ്റ് ആയി നിയമിക്കപ്പെട്ട KIP യിലെ വനിതാ എഞ്ചിനീയർ പോലീസുമൊത്ത് പുനലൂർ ടൗണിൽ പരിശോധന നടത്തുകയായിരുന്നു. 

നെല്ലിപ്പള്ളി പെട്രോൾ പമ്പിൽ നടത്തിയ പരിശോധനയിൽ പമ്പിലെ ഒരു സ്റ്റാഫ് മാസ്ക് ധരിക്കാതെ ഇന്ധനം നല്‍കുന്നതായി കണ്ടു. 

തുടർന്ന് സെക്ടറൽ മജിസ്‌ട്രേറ്റ് ഇയാളോട് പിഴ ഒടുക്കാനും മാസ്ക് ധരിക്കാനും ആവശ്യപ്പെട്ടു. ഇയാൾ വനിതാ ഉദ്യോഗസ്ഥയുമായി വാക്ക് തർക്കം ഉണ്ടാകുകയും കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം നടത്താൻ ശ്രമിക്കുകയും ചെയ്തു. 

തുടർന്ന് കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. ഇവരെയും യുവാവ് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു . 

തുടർന്ന് പോലീസ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. താൻ മിലിട്ടറി റിക്രൂട്മെന്റ് ട്രെയിനിങ്ങിൽ ആണെന്നും തന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്നും യുവാവ് ഉറക്കെ വിളിച്ച് പറഞ്ഞു എന്ന് സംഭവം കണ്ടു നിന്നവർ പറഞ്ഞു. 

സെക്ടറൽ മജിസ്‌ട്രേറ്റിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും പോലീസിനെ കയ്യേറ്റം ചെയ്തതിനും ഇയാൾക്കെതിരെ കേസ് എടുത്തു. 

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ന്യൂസ്‌ ബ്യുറോ പുനലൂര്‍ 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.