വർക്കലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല നടയറ കുന്നിൽ പ്രദേശത്തെ യൂത്ത് കോണ്ഗ്രസിന്റെന്റെ സെക്രട്ടറി കൂടി ആയ കുന്നിൽ പുത്തൻവീട്ടിൽ അൽ സമീറിനെയാണ് മരിച്ചത നിലയിൽ കണ്ടെത്തിയത്.
നടയറ കണ്വാശ്രമത്തിന് അടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിന് സമീപമുള്ള ഗ്രൗണ്ടിലുള്ള അക്വാഷ്യ മരത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
ഇന്ന് രാവിലെ നാട്ടുകാർ ആണ് തൂങ്ങി നിൽക്കുന്ന നിലയിൽ അൽ സമീറിനെ കണ്ടത്. ഫോറൻസിക് വിദഗ്ദ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷം മാത്രമേ മൃതദേഹം പോസ്റ്റുമാർട്ട നടപടികൾക്കായി മാറ്റുകയുള്ളൂ.
നാട്ടുകാർ മരണത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. കാറ്ററിങ് തൊഴിലാളി ആയ അൽ സമീറിന് കടബാധ്യത ഉള്ളതായും സുഹൃത്തുക്കൾ പറയുന്നുണ്ട്.
ഭാര്യ സജീന. രണ്ട് മക്കൾ ഉണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ