*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം നീണ്ടകര ദേശിയപാത 47-നു സമീപമുള്ള ഫെഡറൽ ബാങ്കിന്റെ ATM തകർത്തു പണം അപഹരിക്കാൻ ശ്രമം. Attempt to break into Federal Bank ATM near Kollam Neendakara National Highway 47 and steal money.

കൊല്ലം നീണ്ടകര ദേശിയപാത 47-നു സമീപമുള്ള ഫെഡറൽ ബാങ്കിന്റെ ATM തകർത്തു പണം അപഹരിക്കാൻ ശ്രമം. 

ഇന്നലെ രാത്രി ഒന്നര  മണിയോടെ മുന്ന് പേര് അടങ്ങുന്ന സംഘമാണ് ATM നുള്ളിൽ കടന്നു ATM ന്റെ ക്യാഷ് ഡാഷ് പൊളിച്ചത്. 

അപ്പോൾ തന്നെ ബാങ്കിന്റെ അലെർട് അലാറം മുഴങ്ങി ശബ്ദം കേട്ട് മോഷ്ടാക്കൾ കടന്നു കളഞ്ഞു.

അലെർട് അലാറം ഫെഡറൽ ബാങ്കിന്റെ ഹെഡ്ഓഫീസിൽ ലഭിച്ച ഉടനെ ഹെഡ് ഓഫീസിൽ നിന്ന് ചവറ പോലീസിനെ വിവരം അറിയിച്ചു.

അപ്പോൾ തന്നെ ചവറ പോലീസും, ബാങ്ക് മാനേജരും സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. അടുത്ത ദിവസം വിരലടയാള വിദഗ്ധർ സ്ഥലത്ത്‌ എത്തി തെളിവുകൾ ശേഖരിച്ചു.. പ്രതികളുടെ സിസിടിവി  ദൃശ്യം പോലീസ് പരിശോധിച്ചു.

ചവറ പോലീസ്‌ കേസ് രജിസ്റ്റർ ചെയ്തു പ്രതികൾക്കായി അന്വേഷണം ഉർജിതമാക്കി


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.